Advertisment

തട്ടിയെടുത്ത വസ്തു വിറ്റ പണത്തില്‍ ആര്‍ഭാട ജീവിതം , പിടിക്കപ്പെടുമെന്ന് ജോളി കരുതിയിരുന്നില്ല ; ഒരു മാസം മുമ്പേ എന്‍ഐടിയില്‍ ജോളിയെ കുറിച്ച് അന്വേഷിച്ചു'. ഒരു കാര്യവും പുറത്തുപോകാതെ സൂക്ഷിച്ചുവെന്ന് റൂറല്‍ എസ്പി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്‌ : തട്ടിയെടുത്ത വസ്തു വിറ്റ പണത്തില്‍ ആര്‍ഭാട ജീവിതം നടത്തുമ്പോഴും പിടിക്കപ്പെടുമെന്ന് ജോളി കരുതിയിരുന്നില്ലെന്ന് എസ്പി കെജി സൈമണ്‍. കല്ലറ തുറക്കുന്ന സമയത്ത് ജോളി വന്നില്ല. പിന്നീട് ജോളിയെ പിന്തുടര്‍ന്നപ്പോളാണ് വിവരങ്ങള്‍ കിട്ടിയതെന്ന് റൂറല്‍ എസ്പി കെജി സൈമണ്‍ പറഞ്ഞു .

Advertisment

publive-image

അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കെതിരെയും ശക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഒരു മാസം മുമ്പേ എന്‍ഐടിയില്‍ ജോളിയെ കുറിച്ച് അന്വേഷിച്ചു'. ഒരു കാര്യവും പുറത്തുപോകാതെ സൂക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു .

അന്വേഷണം തുടങ്ങിയപ്പോഴേ അത് സത്യസന്ധമായിരിക്കണമെന്ന് തീരുമാനിച്ചിരുന്നുവെന്നും ഒരു കാര്യവും പുറത്തുവിടാതെ സൂക്ഷിച്ചുവെന്നും എസ്പി സൈമണ്‍ പറഞ്ഞു . ജോളിയുടെ പെരുമാറ്റത്തില്‍ നേരത്തെ സംശയം തോന്നിയിരുന്നു. അങ്ങനെയാണ് അവരിലേക്ക് അന്വേഷണം ആരംഭിച്ചതെന്നും സൈമണ്‍ പറഞ്ഞു.

Advertisment