Advertisment

പൊലീസുകാര്‍ക്കിടയില്‍ അത്മഹത്യ വര്‍ധിക്കുന്ന സംഭവംl സേനാംഗങ്ങളുടെ മാനസിക സംഘര്‍ഷം അടക്കം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം ഇന്ന്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : പൊലീസുകാര്‍ക്കിടയില്‍ അത്മഹത്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സേനാംഗങ്ങളുടെ മാനസിക സംഘര്‍ഷം അടക്കം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് യോഗം ചേരുന്നത്.

Advertisment

publive-image

ഐപിഎസ് അസോസിയേഷന്‍, കേരള പൊലീസ് അസോസിയേഷന്‍, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളെയാണ് യോഗത്തിന് വിളിച്ചിരിക്കുന്നത്. പൊലീസുകാരുടെ മാനസിക സംഘര്‍ഷവും മേലുദ്യോഗസ്ഥരുടെ പെരുമാറ്റവും യോഗത്തില്‍ ചര്‍ച്ചയാകും.

കഴിഞ്ഞ ഒന്നരമാസത്തിനിടെ നാല് പൊലീസുകാരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. അടൂര്‍ കെഎപി ബറ്റാലിയനിലെ വനിതാ കോണ്‍സ്റ്റബിള്‍ ഹണി രാജ് (27) ആഗസ്റ്റ് 22 നാണ് ആത്മഹത്യ ചെയ്തത്. ആഗസ്റ്റ് 20 നാണ് ആലുവ തടിയിട്ട പറമ്ബ് പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ പി.സി ബാബു വീട്ടില്‍ തൂങ്ങിമരിച്ചത്.

ആഗസ്റ്റ് 8 നാണ് ആലുവ ചെങ്ങമനാട് പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ പൗലോസ് ജോണിനെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് എ.ആര്‍ ക്യാമ്ബിലെ പൊലീസുകാരനായ കുമാര്‍ ജൂലായ് 25 നാണ് ജീവനൊടുക്കിയത്. മേലുദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദ്ദമാണ് ബാബുവിന്‍രെയും പൗലോസിന്റെയും കുമാറിന്റെയും ആത്മഹത്യയ്ക്ക് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

Advertisment