കേരളം

ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാമെന്ന ഉത്തരവില്‍ അവ്യക്തത ; പലയിടത്തും പൊലീസ് കട തുറക്കാന്‍ അനുവദിക്കുന്നില്ല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, June 21, 2021

തിരുവനന്തപുരം ; കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചെങ്കിലും പൂര്‍ണ്ണമായി തുറന്നു കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേന്ദ്ര നിര്‍ദ്ദേശം പാലിച്ച് ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍. ഇതിനിടെ ലോക്ക് ഡൗണ്‍ ഇളവുകളില്‍ ചില അവ്യക്തത നിലനില്‍ക്കുന്നത് ഒരു വിഭാഗത്തെ ആശങ്കയിലാഴ്ത്തുകയാണ്.

ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചെങ്കിലും ഇത് ഉത്തരവായി ഇറങ്ങിയിട്ടില്ല. അതിനാല്‍ തന്നെ പൊലീസ് പലയിടത്തും തുറക്കാന്‍ അനുവദിക്കുന്നില്ല. തുറന്ന കടകള്‍ അടപ്പിക്കുകയും ചെയ്തു.

ദിവസങ്ങളോളം നീണ്ട ലോക്ക്ഡൗണ്‍ കഴിഞ്ഞിട്ടും കട തുറക്കാന്‍ കഴിയാത്തതില്‍ പലരും അതൃപ്തി അറിയിച്ചിട്ടുണ്ട്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഏതായാലും വരും ദിവസം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തുമെന്ന് തന്നെ ഉറപ്പിക്കാം.

×