Advertisment

പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ നുഴഞ്ഞു കയറിയ മൂര്‍ഖനെ വാവ സുരേഷ് പിടികൂടി; പാമ്പിനെ പേടിച്ച് കുടുംബത്തോടൊപ്പം സ്ഥലം കാലിയാക്കി പൊലീസ് ഉദ്യോഗസ്ഥര്‍

New Update

നെയ്യാറ്റിൻകര : ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിനു പിന്നിലെ പൊലീസ് ക്വാർട്ടേഴ്സിൽ പാമ്പ് കയറി. എസ്ഐ: ടി.പി.സെന്തിൽ കുമാറിന്റെ വീട്ടിൽ കടന്ന മൂർഖൻ പാമ്പിനെ മണിക്കൂറുകൾക്കു ശേഷം വാവാ സുരേഷ് എത്തി പിടികൂടി. ക്വാർട്ടേഴ്സും പരിസരവും കാട് പിടിച്ച് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

Advertisment

publive-image

നഴ്സറി തലം മുതൽ ഹയർ സെക്കൻഡറി ക്ലാസുകൾ വരെ പ്രവർത്തിക്കുന്ന സ്കൂളിന് സമീപത്തെ ഈ കാട് കുട്ടികൾക്കും അധ്യാപകർക്കും എന്നും ഭീഷണിയാണ്. കാട്ടിൽ നിന്നും പുറത്തേക്ക് കടക്കുന്ന പാമ്പുകൾ തൊട്ട് ചേർന്ന ഇടറോഡിലേക്കും എത്താറുണ്ട്. അതിനാൽ സന്ധ്യ കഴിഞ്ഞാൽ അതു വഴി ആരും നടന്നു പോകാറില്ല.

പൊലീസ് ക്വാർട്ടേഴ്സിലേക്ക് പാമ്പുകൾ കടന്നു കയറുന്നതും ഇത് ആദ്യ സംഭവമല്ല. കുടുംബമായി കഴിഞ്ഞിരുന്ന പല പൊലീസുകാരും പാമ്പിന്റെ ശല്യം കാരണം താമസം മാറി പോയി. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ വിദ്യാർഥികളുടെ സഹകരണത്തോടെ കാടിന്റെ കുറെ ഭാഗം വെട്ടി തെളിച്ചെങ്കിലും തുടരുന്ന മഴയിൽ അവിടം വീണ്ടും കാട് പിടിച്ചു. പൊലീസ് പിടികൂടുന്ന വാഹനങ്ങൾ തൊണ്ടി മുതലായി കൊണ്ടിടുന്നതും ഈ കാട്ടിനുള്ളിലാണ്.

Advertisment