അഴിമതി കാണിച്ചെന്ന് പരാതി: കോഴിക്കോട് എംപി എംകെ രാഘവനെതിരെ പൊലീസ് കേസെടുത്തു

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Monday, February 11, 2019

കണ്ണൂർ: കോഴിക്കോട് എംപി എം.കെ.രാഘവനെതിരെ പൊലീസ് കേസെടുത്തു. കേരള സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റിവ് സൊസൈറ്റിയില്‍ അഴിമതി നടത്തിയെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

സ്ഥാപനത്തിൽ ക്രമക്കേട് നടന്നുവെന്ന് ഓഡിറ്റ് റിപ്പോർട്ട് അടിസ്ഥാനത്തിൽ ആണ് സർക്കാർ നിർദേശ പ്രകാരമുള്ള കേസ് എന്നാണ് വിവരം. 2002 മുതൽ 2014വരെ എം.കെ രാഘവൻ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാൻ ആയിരുന്നു. സഹകരണ വിജിലൻസ് ഡിവൈഎസ്പി മാത്യു രാജ് കള്ളിക്കാടൻ ആണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്.

2009 മുതല്‍ കോഴിക്കോട് എംപിയായ എംകെ രാഘവന്‍ ഇക്കുറിയും കോഴിക്കോട് നിന്ന് മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ അഴിമതി കേസില്‍ അന്വേഷണം വരുന്നത്.

×