Advertisment

ജയരാജന്‍ ബിജെപിയിലേക്കെന്ന് പറഞ്ഞതിന് അറസ്റ്റ്, തന്റെ പരാതിയില്‍ നടപടിയില്ല ; പൊലീസ് പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നതായി എന്‍ കെ പ്രേമചന്ദ്രന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : പൊലീസ് പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നതായി എന്‍ കെ പ്രേമചന്ദ്രന്‍ എം പി ഡിജിപിക്ക് പരാതി നല്‍കി. പി ജയരാജന്‍ ബിജെപിയിലേക്ക് പോകുന്നതായി പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്തിട്ടും തന്റെ പരാതിയില്‍ കേസെടുക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

Advertisment

publive-image

പി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടവരെ അറസ്റ്റ് ചെയ്തപ്പോള്‍ താന്‍ കൊടുത്ത പരാതിയില്‍ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്ന് പ്രേമചന്ദ്രന്‍ പരാതിയില്‍ പറയുന്നു.

കേരളത്തിലെ നിയമപരിപാലനം ഉറപ്പുവരുത്തുന്നതിന് നിക്ഷപക്ഷമായും നിയമപരമായും പ്രവര്‍ത്തിക്കേണ്ട പൊലീസ് രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നു എന്ന ധാരണ ജനങ്ങളില്‍ ഉളവാകുന്നത് നിയമവാഴ്ച്ചയുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം പരാതിയില്‍ വ്യക്തമാക്കി .

സുതാര്യമായി പ്രവര്‍ത്തിക്കേണ്ടവരാണ് സംസ്ഥാന പൊലീസെന്നും എന്നാല്‍ വിവിധ വിഷയങ്ങളില്‍ പൊലീസ് സ്വീകരിച്ചു വരുന്ന പക്ഷപാതപരമായ നിലപാട് പൊലീസിന്റെ നിക്ഷ്പക്ഷത സംബന്ധിച്ച വിശ്വാസം ജനങ്ങളില്‍ ഇല്ലാതാക്കുന്നുവെന്നും എംപി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഡിവൈഎഫ്‌ഐ നേതാവായ ആര്‍ ബിജു ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം എന്‍ കെ പ്രേമചന്ദ്രന്‍ ബിജെപിയില്‍ പോകുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു . ഇക്കാര്യം സിപിഎം പോരാളികള്‍ നാടെങ്ങും പ്രചരിപ്പിച്ചെന്നും നിയമനടപടിക്കായി പൊലീസിനെ സമീപിച്ചിട്ടും നടപടി ഉണ്ടായില്ലെന്നുമാണ് പ്രേമചന്ദ്രന്റെ പരാതി.

Advertisment