Advertisment

'മാഡത്തിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌ , മേലില്‍ ഒരാണിന്റെയും മുഖത്തിനു നേരെ ഉയരില്ല നിന്റെയീ കൈയ്യ് ' ; സെക്യൂരിറ്റി ജീവനക്കാരനെ യുവതി മർദിച്ച സംഭവത്തില്‍ സ്ത്രീ വിരുദ്ധ പരാമർശമുള്ള വീഡിയോയുമായി പൊലീസ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

ആലുവ: ടുവീലർ മാറ്റി വക്കാനാവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനെ സ്കൂട്ടറിലെത്തിയ യുവതി കൈയ്യേറ്റം ചെയ്ത സംഭവത്തിൽ സ്ത്രീ വിരുദ്ധ വീഡിയോയുമായി പൊലീസ്. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് സ്ത്രീവിരുദ്ധ പരാമർശമുള്ളത്.

Advertisment

publive-image

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾക്കൊപ്പം മമ്മൂട്ടി ചിത്രം ദി കിംഗിലെ സംഭാഷണം ചേർത്താണ് പേജിൽ പങ്കുവെച്ചിരിക്കുന്നത്. മാഡത്തിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

മേലില്‍ ഒരാണിന്റെയും മുഖത്തിനു നേരെ ഉയരില്ല നിന്റെയീ കൈയ്യ്. അതെനിക്കറിയാഞ്ഞിട്ടല്ല- എന്ന മമ്മൂട്ടിയുടെ ഡയലോഗിനൊപ്പമാണ് സിസിടിവി ദൃശ്യങ്ങൾ പങ്കു വെച്ചിരിക്കുന്നത്. സംഭവത്തിൽ യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വീഡിയോയിൽ കുറിച്ചിരിക്കുന്നു.

ചൊവ്വാഴ്ചയാണ് ആലുവ സ്വകാര്യ ആശുപത്രിയിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരനെ യുവതി കൈയ്യേറ്റം ചെയ്തത്. യുവതി എത്തിയ സ്കൂട്ടർ കാർ പാർക്കിങ്ങിൽ നിന്ന് മാറ്റി വക്കാൻ സെക്യൂരിറ്റി ജീവനക്കാരൻ ആവശ്യപ്പെട്ടിരുന്നു.

https://www.facebook.com/statepolicemediacentrekerala/videos/1509211249235737/

Advertisment