Advertisment

ശബരിമലയിൽ എത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കും, വിധി നടപ്പാക്കാനേ സര്‍ക്കാരിന് കഴിയൂവെന്ന് കാനം

New Update

Image result for kanam rajendran

Advertisment

കണ്ണൂര്‍: ശബരിമല യുവതീപ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കുമെന്ന സുപ്രീംകോടതി ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ സെപ്റ്റബര്‍ 28ലെ വിധി നടപ്പാക്കാനെ സർക്കാരിന് കഴിയുകയുള്ളൂ എന്നും കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

മണ്ഡലകാലത്ത് എത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കും. ഭരണഘടനാ ബെഞ്ചിന്‍റെ വിധി നടപ്പാക്കാനേ സര്‍ക്കാരിന് കഴിയൂ എന്നും നിലവിലുള്ള വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുകയെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ വിധി പുനഃപരിശോധിക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

Advertisment