Advertisment

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാത്ത നേതാക്കള്‍ക്ക് പ്രവേശനം വിലക്കി യുപിയിലെ ഒരു ഗ്രാമം

New Update

publive-image

Advertisment

ലഖ്‌നൗ: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണയ്ക്കാത്ത നേതാക്കള്‍ക്ക് പ്രവേശനം വിലക്കി ഉത്തര്‍പ്രദേശിലെ ഭാഗ്പത് ജില്ലയിലെ സരൂര്‍പുര്‍ കല ഗ്രാമം. വിവിധ ജാതി വിഭാഗങ്ങളുടെ പഞ്ചായത്ത് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

അവശ്യ സാധനങ്ങളുമായി ജനുവരി 16ന് ഡല്‍ഹിയില്‍ പ്രതിഷേധം നയിക്കുന്ന കര്‍ഷകരെ സന്ദര്‍ശിക്കാനും ഗ്രാമത്തിലെ ഓരോ കുടുംബത്തില്‍ നിന്നും അവരുടെ ജാതിയും സമുദായവും നോക്കാതെ സംഭാവനകള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

കര്‍ഷക പ്രതിഷേധത്തെ പിന്തുണയ്ക്കാത്ത രാഷ്ട്രീയ പാര്‍ട്ടി, കര്‍ഷക സംഘടനാ നേതാക്കളെ പഞ്ചായത്ത് ഐക്യകണ്‌ഠേന അപലപിക്കുന്നതായും അത്തരക്കാര്‍ക്ക് ഗ്രാമത്തിലേക്ക് പ്രവേശനം വിലക്കന്‍ തീരുമാനിച്ചതായും യോഗത്തില്‍ പങ്കെടുത്ത കര്‍ഷകന്‍ സുഭാഷ് നയിന്‍ പറഞ്ഞു.

Advertisment