Advertisment

രാഷ്ട്രീയക്കാരുടെ പിടിവാശിയിൽ പത്തനാപുരത്തിന് താലൂക്കാശുപത്രിയെന്ന യാഥാർഥ്യം ഇനിയും വിദൂരസ്വപ്നം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

പത്തനാപുരം : പത്തനാപുരത്തുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് ആധുനിക ചികിത്സാ സംവിധാനങ്ങളും വേണ്ടത്ര കിടക്കകളുമുള്ള മികച്ച നിലവാരമുള്ള ഒരു താലൂക്കാശുപത്രി എന്നത്. തൊട്ടടുത്ത കൊട്ടാരക്കരയിലും പുനലൂരിലുമുള്ള താലൂക്കാശുപത്രികൾ ഇന്ന് ജില്ലാ ആശുപത്രികളുടെ നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്.

Advertisment

publive-image

അടുത്തുള്ള മറ്റൊരു താലൂക്കായ കോന്നിയിൽ ഒരു മെഡിക്കൽ കോളേജ് തന്നെ വരാൻ പോകുന്നു. മെഡിക്കൽ കോളേജ് ഇപ്പോൾ അതിൻ്റെ പൂർത്തീകരണഘട്ടത്തിലാണുള്ളത്.

പുനലൂർ താലൂക്കാശുപത്രിയിൽ ആധുനികചികിത്സാ സൗകര്യങ്ങളൊരുക്കുന്നതിനായി കിഫ്‌ബി യിൽ നിന്ന് 68 കോടി രൂപ മുടക്കി നിർമ്മിക്കുന്ന പത്തുനില കെട്ടിടനിർമ്മാണം അതിന്റെ അവസാനഘട്ടത്തി ലാണ്. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ 91 കോടി രൂപയുടെ വികസനപദ്ധതികളാണ് കഴിഞ്ഞ മാസം ആരോഗ്യമന്ത്രി കെ.കെ.ശൈലജ പ്രഖ്യാപിച്ചത്.

പത്തനാപുരത്ത് മികച്ച ഒരു താലൂക്കാശുപത്രിയെന്ന ആവശ്യം സ്ഥലം എം.എൽ.എ യും എൽ.ഡി.എഫ് നേതാക്കളും തമ്മിലുള്ള പിടിവാശിയും പടലപ്പിണക്കങ്ങളും മൂലമാണ് നടക്കാതെ അനന്തമായി നീളുന്നത്.

പത്തനാപുരം സാമൂഹികാരോഗ്യകേന്ദ്രം താലൂക്കാശുപത്രിയാക്കണമെന്ന എൽ.ഡി.എഫ് നേതാക്കളുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അവിടെ അടിസ്ഥാനസൗകര്യങ്ങ ളൊരുക്കാൻ വേണ്ട സ്ഥലമില്ലാത്തത് വലിയ കീറാമുട്ടിയായി.

പത്തനാപുരത്തുനിന്നും 3 കി.മീറ്റർ അകലെയുള്ള പിടവൂർ ബ്ലോക്കോഫീസിന്റെ സ്ഥലത്ത് താലൂക്കാ ശുപത്രി നിർമ്മിക്കാമെന്ന എം.എൽ.എ യുടെ നിർദ്ദേശം എൽ.ഡി.എഫ് കാർ തള്ളിക്കളഞ്ഞു. പത്തനാപു രത്തുനിന്നും ആശുപത്രി മാറ്റാനാകില്ലെന്ന നിലപാടായിരുന്നു അവർക്ക്.

രാഷ്ട്രീയക്കാരുടെ ഈ പിടിവാശി മൂലം ജനങ്ങളാണ് വലയുന്നത്. ആശുപത്രിക്കു വേണ്ടിയുള്ള യു.ഡി.എഫ് , ബി.ജെ.പി കക്ഷികളുടെ ധർണകളും സമരങ്ങളും മുറയായി നടക്കുന്നുമുണ്ട്.

ക്യാൻസർ ഉൾപ്പെടെ ഗുരുതരരോഗം ബാധിച്ചവരാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്.കോവിഡ് കാലമായ തിനാൽ മറ്റുള്ള സ്ഥലങ്ങളിൽ പോകാനും വിഷമതകൾ ഏറെയാണ്. സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളുടെ ഏക ആശ്രയമായ സർക്കാർ ആശുപത്രികൾ എവിടെ വേണം , എപ്പോൾ വേണം എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം രാഷ്ട്രീയക്കാരിൽ നിക്ഷിപ്തമാക്കപ്പെട്ടിരിക്കുന്ന അവസ്ഥയാണ്.

എം.എൽ.എ യും പ്രാദേശിക എൽ.ഡി.എഫ് നേതൃത്വവും തമ്മിൽ സമവാക്യമുണ്ടായാൽ മാത്രമേ താലൂക്ക് ആശുപത്രി യാഥാർഥ്യമാകുകയുള്ളു. അതെന്നുണ്ടാകുമെന്നുള്ള ദീർഘനാളത്തെ കാത്തിരിപ്പിലാണ് ഇവിടുത്തെ ജനങ്ങൾ.

politics pathanapuram hospital
Advertisment