Advertisment

കായംകുളത്ത് ഷാനിമോള്‍ ഉസ്മാനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു.....അടച്ചഗേറ്റ് ഷാനിമോള്‍ക്കായി തുറന്നു കൊടുത്തത് പ്രതിഷേധത്തിനിടയാക്കി....ഷാനിമോള്‍ ഉസ്മാന്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു

New Update

കായംകുളം: കായംകുളത്ത് ഷാനിമോള്‍ ഉസ്മാനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ആറ് മണിയ്ക്ക് ശേഷം അടച്ച പോളിംങ് ബൂത്തായി പ്രവര്‍ത്തിച്ച സ്‌കൂളിന്റെ ഗേറ്റിനകത്തേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെ മാത്രം കടത്തി വിട്ടതിലായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇതിനെതിരെ ഷാനിമോള്‍ ഉസ്മാന്‍ ബൂത്തിന് പുറത്ത് കുത്തിയിരുന്നു.

Advertisment

publive-image

നൂറോളം ആളുകള്‍ വോട്ട് ചെയ്യാന്‍ കാത്തിരിക്കുന്ന പോളിംങ് ബൂത്തിലേക്കാണ് ഷാനി മോള്‍ വൈകിയെത്തിയത്. ആറ് മണി കഴിഞ്ഞിരുന്നതിനാല്‍ പൊലീസ് സ്‌കൂളിന്റെ ഗേറ്റ് അടച്ചിരുന്നു. പുതിയ ആളുകള്‍ക്ക് ഗേറ്റിനകത്തേക്ക് കടക്കാന്‍ അനുവാദമുണ്ടായിരുന്നില്ല.

എന്നാല്‍, സ്ഥാനാര്‍ത്ഥിയായതിനാല്‍ ഷാനി മോള്‍ ഉസ്മാനെ സ്‌കൂളിന്റെ മതിലിനുള്ളിലേക്ക് കടത്തി വിടുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പുറത്ത് സിപിഎം പ്രവര്‍ത്തകര്‍ സംഘടിയ്ക്കുകയും ഷാനിമോള്‍ മതില്‍ക്കെട്ടിനുള്ളില്‍ നിന്ന് പുറത്ത് പോകണമെന്ന് ആവശ്യം ഉന്നയിക്കുകയുമായിരുന്നു.

ഇതേത്തുടര്‍ന്ന് അനുവാദമുള്ള സ്ഥലത്തേക്ക് താന്‍ കയറിയതിനാണ് തന്നെ തടഞ്ഞതെന്ന് പറഞ്ഞ് ഷാനിമോള്‍ ഉസ്മാന്‍ ബൂത്തിന് പുറത്ത് കുത്തിയിരിക്കുകയായിരുന്നു. കലക്ടറുടെ നിര്‍ദേശപ്രകാരം കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തേക്കെത്തിയിട്ടുണ്ട്.

Advertisment