Advertisment

മന്ത്രവാദ ചികിത്സയ്ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് പൂജാരി അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: മന്ത്രവാദ ചികിത്സക്കിടെ ബാലികയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴ് മുടപുരം തെന്നൂർകോണം ക്ഷേത്രത്തിലെ പൂജാരിയും ചിറയിൻകീഴ് സ്വദേശിയുമായ ശ്രീകുമാർ നമ്പൂതിരി(67)യാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് സംഭവം. ക്ഷേത്ര വളപ്പിലെ മുറിയിലായിരുന്നു ശ്രീകുമാർ ചികിത്സ നടത്തിയിരിക്കുന്നത്. ചികിത്സയ്ക്കായി ഇവിടെ എത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചു. മുറിയിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ കുട്ടി ബന്ധുക്കളോട് വിവരങ്ങൾ പറഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൂജാരിയുടെ മുറിയിൽ സയന്റിഫിക് വിഭാഗത്തിലെ വിദഗ്ധരെയെത്തിച്ചു പൊലീസ് തെളിവെടുപ്പുകളും പൂർത്തിയാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisment