Advertisment

സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു വീണ് മരിച്ച മലയാളി ജവാന്റെ മൃതദേഹം തിരുവന്തപുരത്തെത്തിച്ചു

New Update

തിരുവനന്തപുരം : സിയാച്ചിനില്‍ സൈനിക സേവനത്തിനിടയില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് മരിച്ച മലയാളി ജവാന്റെ മൃതദേഹം തിരുവന്തപുരത്തെത്തിച്ചു. സൈന്യത്തില്‍ നഴ്‌സിംഗ് അസ്സിസ്റ്റന്റായിരുന്ന തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി അഖിലിന്റെ മൃതദേഹമാണ് ഇന്ന് പുലര്‍ച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്.

Advertisment

publive-image

കരസേനാ മദ്രാസ് ബറ്റാലിയന്‍ കമ്മാണ്ടിങ് ഓഫിസര്‍ കേണല്‍ എന്‍ എസ് ഗേര്‍വാള്‍ മൃതദേഹം ഏറ്റുവാങ്ങി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ തുടങ്ങിവയര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

പാങ്ങോട് മിലിട്ടറി ആശൂപത്രിയില്‍ സൂക്ഷിക്കുന്ന മൃതദേഹം രാവിലെ പൂവച്ചലിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും

Advertisment