പ്രേതബാധ ഒഴിപ്പിക്കാനായി മാര്‍പ്പാപ്പയുടെ പാഠശാല വീണ്ടും തുറക്കുന്നു

പ്രകാശ് നായര്‍ മേലില
Thursday, April 19, 2018

ഭൂത – പ്രേത – പിശാചുക്കള്‍ ഉണ്ടോ? , അവ മനുഷ്യനില്‍ ചെലുത്തുന്ന സ്വാധീനം എന്ത് ? ബാധ ഒഴിപ്പിക്കല്‍ യാഥാര്‍ത്ഥ്യമോ ? ഈ തര്‍ക്കങ്ങളൊക്കെ വളരെക്കാലമായി ലോകത്തുനിലനിന്നുവരുന്ന വിഷയങ്ങളാണ്.

ആധികാരികമായി ഇതൊന്നും ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ലോകത്ത് നല്ലൊരു ഭാഗം ജനത ഇതിലൊക്കെ വിശ്വാസം വച്ചുപുലര്‍ത്തുന്നവരാണ്. കേരളത്തില്‍ തന്നെ കടമറ്റത്തു കത്തനാര്‍ ഇത്തരം ഒരു മിത്തില്‍ നിന്ന് രൂപം കൊണ്ടതും ഇന്നും അത് സത്യമെന്നു കരുതുന്നവരും ഉണ്ട്.

എന്തായാലും വര്‍ഷം നീളുന്ന പ്രേതബാധ ഒഴിപ്പിക്കല്‍ പരിശീലനത്തിനായി വത്തിക്കാന്‍ വീണ്ടും വാതില്‍ തുറന്നിരിക്കുന്നു.

ലോകമെമ്പാടുനിന്നുമുള്ള തെരഞ്ഞെടുത്ത 250 കത്തോലിക്ക പുരോഹിതന്മാര്‍ ഇതിനായി താമസിയാതെ വത്തിക്കാനിലേക്ക് പുറപ്പെടുകയാണ്. ഇതിനുമുന്‍പ് 2005 ല്‍ ഇത്തരം പരിശീലനം നല്‍കിയിരുന്നു.

ഈ പരിശീലനത്തിനുള്ള ഫീസ്‌ ഇന്ത്യന്‍ രൂപയില്‍ 24000 മാത്രമാണ്. Entitled Exorcism and the Prayer of Liberation എന്നാണ് കോഴ്സിന്‍റെ പേര്.

ചികിത്സകളെല്ലാം പരാജയപ്പെടുമ്പോഴാണ് Exorcism അഥവാ മന്ത്രവാദത്തിനു പ്രസക്തിയേറുന്നതെന്നാണ് സഭാനേതൃത്വത്തിന്റെ അവകാശ വാദം.

എന്നാല്‍ എതിര്‍വാദങ്ങളും ശക്തമാണ്. ദുര്‍ബലര്‍, കുഞ്ഞുങ്ങള്‍, സന്നിബാധയുള്ളവര്‍ ,ഭ്രാന്ത് ഇതിനൊക്കെ ഈ രീതി പരീക്ഷിച്ചാല്‍ രോഗി മരിക്കാന്‍ വരെ സാദ്ധ്യതയുണ്ടെന്നാണ് അവരുടെ വാദം.

എന്തായാലും താമസിയാത നമ്മുടെ നാട്ടിലും കത്തോലിക്കാസഭയുടെ ആരാധനാലയങ്ങളില്‍ പ്രേതബാധ ഒഴിപ്പിക്കാനെത്തുന്നവരുടെ നീണ്ട നിര നമുക്കും പ്രതീക്ഷിക്കാം.

×