Advertisment

അബുദാബിയിലെ മാര്‍പ്പാപ്പയുടെ ചരിത്ര കുര്‍ബാന...വേദി സജ്ജീകരിച്ചത് 72 മണിക്കൂറുകള്‍കൊണ്ട്...പിന്നില്‍ പ്രവര്‍ത്തിച്ചത് യുഎഇ സ്വദേശിനി അയിഷ അല്‍ബകൂഷ്...കൂടെ നിന്നത് ആയ്യായ്യിരം പേര്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

അബുദാബി: ഏകദേശം 1.80 ലക്ഷം പേര്‍ പങ്കെടുക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ക്ക് ലഭിച്ചത് വെറും മൂന്നു ദിവസം മാത്രം. എന്നാല്‍ മാര്‍പാപ്പയുടെ ചരിത്രപരമായ കുര്‍ബാനയ്ക്ക് വേദി സജ്ജീകരിച്ചത് 72 മണിക്കൂര്‍കൊണ്ട്. ഇതിന് ചുക്കാന്‍പിടിച്ചതോ യുഎഇ സ്വദേശിനിയായ അയിഷ അല്‍ബകൂഷ് എന്ന യുവതി.

Advertisment

publive-image

ഏഷ്യാകപ്പ് അവസാനിച്ചതിന് പിന്നാലെ മാര്‍പാപ്പയുടെ സന്ദര്‍ശനം പോലെ വലിയൊരു പരിപാടി വന്നത് ശരിക്കും വെല്ലുവിളിയായിരുന്നുവെന്ന് അയിഷ പറയുന്നു. കുറച്ചുദിവസം കൂടി സമയം ലഭിച്ചിരുന്നെങ്കിലെന്ന് ആദ്യം കരുതിയിരുന്നു.

ഏഷ്യാകപ്പ് മത്സരം മാറ്റാനാകില്ലായിരുന്നു. എന്നാല്‍ ഞങ്ങളെല്ലാവരും ഒരുമിച്ച്‌ നിന്നതോടെ എല്ലാം നന്നായി നടന്നു. പരിമിതമായ സമയത്തിനുള്ളില്‍ എല്ലാം സജ്ജീകരിക്കാന്‍ സാധിച്ചതിലൂടെ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായി- അയിഷ പറഞ്ഞു.

publive-image

പ്രസിഡന്‍റ് കാര്യ മന്ത്രാലയത്തിലെ ഇവന്‍റ്സ് ഓഫ് പ്രസിഡന്‍ഷ്യല്‍ പ്രോട്ടോകോള്‍ മേധാവിയായ അയിഷയ്ക്കായിരുന്നു മാര്‍പാപ്പയുടെ പരിപാടിക്കായി വേദി സജ്ജീകരിക്കേണ്ട ചുമതല. കടുത്ത വെല്ലുവിളിയായിരിന്നിട്ടും ഭംഗിയായി അത് നിറവേറ്റാനായതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ് 33കാരിയായ അയിഷ.

മൂന്നു ദിവസങ്ങളിലായി 24 മണിക്കൂറും ജോലി ചെയ്താണ് സ്റ്റേഡിയം സജ്ജീകരിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 2000 വോളണ്ടിയര്‍മാരും ഉള്‍പ്പടെ അയ്യായിരത്തോളം പേരാണ് ഇതിനായി പ്രയത്നിച്ചത്. ആ മൂന്നു ദിവസങ്ങളില്‍ ഞങ്ങളെല്ലാം തന്നെ ഉറക്കമൊഴിഞ്ഞാണ് ജോലി ചെയ്തത്. ആ മൂന്നുദിവസം ഞാന്‍ അഞ്ച് മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയത്.

publive-image

തിങ്കളാഴ്ച രാത്രിയോടെ തന്നെ എല്ലാം ഭംഗിയായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ആന്ന് പുലര്‍ച്ചെയോടെയാണ് വീട്ടിലേക്ക് പോകാനായതെങ്കിലും കുറച്ചു നേരം വിശ്രമിച്ച്‌ രാവിലെ തന്നെ എല്ലാവരും സ്റ്റേഡിയത്തില്‍ തിരിച്ചെത്തി. മൂന്നുദിവസത്തെ അധ്വാനത്തിന്‍റെ ഫലം നേരിട്ട് ആസ്വദിക്കാനായിരുന്നു അത്- അയിഷ പറഞ്ഞു.

തടികൊണ്ടുള്ള പ്ലാറ്റ്ഫോം സജ്ജീകരിച്ചാണ് സ്റ്റേഡിയത്തില്‍ കസേരകള്‍ സജ്ജീകരിച്ചത്. മൈതാനത്തെ പുല്‍ത്തകിടി നശിക്കാതെയാണ് ഇത് ചെയ്യേണ്ടിയിരുന്നത്. സുരക്ഷിതവും മനോഹരവുമായി കാര്‍പ്പറ്റ് വിരിക്കുന്നതായിരുന്നു മറ്റൊരു വെല്ലുവിളി. ആരോഗ്യകരവും സുരക്ഷിതവുമായ പരിതസ്ഥിതി ഒരുക്കുന്നണമെന്ന നിര്‍ദേശമാണ് സര്‍ക്കാരില്‍ നിന്ന് ലഭിച്ചത്.

ഇതിനായി കൂടുതല്‍ ശുചിമുറികള്‍ സജ്ജീകരിക്കേണ്ടിവന്നു. സീറ്റുകള്‍ പ്രത്യേകം പ്രത്യേകമായി ക്രമീകരികണമായിരുന്നു. പങ്കെടുക്കുന്നവര്‍ക്കായി ഭക്ഷണവും വെള്ളവും സജ്ജീകരിക്കണമായിരുന്നു. വെല്ലുവിളി നിറഞ്ഞ ഈ ജോലികളെല്ലാം തലേദിവസം രാത്രിയോടെ പൂര്‍ത്തീകരിച്ചു- അയിഷ പറഞ്ഞു.

Advertisment