Advertisment

അപകട ഭീഷണി ഉയർത്തി കോഴിക്കോട് ബീച്ച് പോസ്റ്റ് ഓഫീസ് കെട്ടിടം ; കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ ഏത് നിമിഷവും അടര്‍ന്നു വീഴാമെന്ന അവസ്ഥയില്‍ ; ആളുകൾക്ക് ഭീഷണി

New Update

കോഴിക്കോട് : അപകട ഭീഷണി ഉയർത്തി കോഴിക്കോട് ബീച്ച് പോസ്റ്റ് ഓഫീസ് കെട്ടിടം. ഏത് നിമിഷവും കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ അടർന്ന് വീണേക്കാവുന്ന അവസ്ഥയിലാണ്.

Advertisment

publive-image

നഗരത്തിൽ പോസ്റ്റൽ വകുപ്പിന്റെ പ്രധാന ഓഫീസുകൾ സ്ഥിതി ചെയ്യുന്ന ഈ ബഹുനില കെട്ടിടം വഴിയാത്രക്കാർക്കും ഇവിടെ ബസ് കാത്ത് നിൽക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്കും ഭീഷണിയാവുകയാണ്. സ്ഥാപനത്തിലെ ജീവനക്കാരുടെ അവസ്ഥയും സമാനമാണ്. പരിസരവാസികളും ഏറെ ആശങ്കയോടെയാണ് ഇതു വഴി കടന്നു പോകുന്നത്

കെട്ടിടം മാറ്റിപണിയണം എന്നാണ് ഉയരുന്ന ആവശ്യം. എന്നാൽ ഇത് സംബന്ധിച്ച പരാതികൾ നിരവധി നൽകിയെങ്കിലും ഫലമുണ്ടായില്ലന്നാണ് പരിസരവാസികൾ പറയുന്നത്.

Advertisment