Advertisment

ബാബരി മസ്ജിദ് തകർത്ത കേസ്; സംഘ് പരിവാർ പ്രതികളെ വെറുതെ വിട്ട നീതി നിഷേധത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റർ പതിച്ച് പ്രതിഷേധം

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

വാടാനപ്പള്ളി: ബാബരി മസ്ജിദ് തകർത്ത കേസിൽ സംഘ് പരിവാർ പ്രതികളെ വെറുതെ വിട്ട നീതി നിഷേധത്തിനെതിരെ ഗാന്ധിജയന്തി ദിനത്തിൽ മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാടാനപ്പള്ളിയിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പ്രതിഷേധം സംഘടിപ്പിച്ചു.

publive-image

പഞ്ചായത്ത് തല ഉദ്ഘാടനം പതിമൂന്നാം വാർഡിൽ പോസ്റ്റർ പതിച്ച് യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ എം സനൗഫൽ നിർവഹിച്ചു. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് പി കെ അഹമ്മദ്, പഞ്ചായത്ത് പ്രസിഡണ്ട് പി എ മുഹമ്മദ് മോൻ ഹാജി, ജനറൽ സെക്രട്ടറി പി എ സുലൈമാൻ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് വി എം മുഹമ്മദ് സമാൻ, ജനറൽ സെക്രട്ടറി പി എ സുഹൈൽ, എ സി അബ്ദുറഹ്മാൻ, വി കെ മുഹമ്മദ്, പി എസ് അബൂബക്കർ, അബൂഹന്ന മൗലവി എന്നിവർ സംബന്ധിച്ചു.

POSTER PRATHISHEDAM
Advertisment