Advertisment

ബാക്കിവാങ്ങാനായി സീറ്റില്‍ നിന്ന് എഴുന്നേറ്റു, പ്രജിത്തിന് തിരിച്ചുകിട്ടിയത് സ്വന്തം ജീവന്‍

New Update

publive-image

ണ്ണൂര്‍:  ഒമ്പത്‌ പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി അപകടത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് കണ്ണൂര്‍ സ്വദേശി എ വി പ്രജിത്ത്. ആലത്തൂര്‍ എരിമയൂരിലെ ക്വാറി ജീവനക്കാരനായ പ്രജിത്തിന് ജീവന്‍ നഷ്ടമാകാതിരുന്നത് അപകടത്തിന് നിമിഷങ്ങള്‍ക്കുമുമ്ബ് ഇരുന്ന സീറ്റില്‍ നിന്ന് എഴുന്നേറ്റതാണ്. എരിമയൂരില്‍ ഇറങ്ങേണ്ട പ്രജിത്ത് ബസിന്റെ പുറകിലെ സീറ്റിലാണ് ഇരുന്നത്.

എന്നാല്‍ ബസ് വടക്കഞ്ചേരി കഴിഞ്ഞതോടെ ബാക്കികിട്ടാനുണ്ടായിരുന്ന പണം കണ്ടക്ടറുടെ പക്കല്‍ നിന്ന് വാങ്ങാനായി എഴുന്നേറ്റ് മുന്നിലേക്ക് പോയി. കണ്ടക്ടറോട് ബാക്കി പണം ചോദിക്കാന്‍ തുടങ്ങുന്നതിനിടെയാണ് പ്രജിത്ത് ഇരുന്ന ഭാഗത്തേക്ക് ടൂറിസ്റ്റ് ബസ് വലിയ ശബ്ദത്തോടെ ഇടിച്ചുകയറിയത്. പ്രജിത്ത് ഇരുന്ന ഭാഗം അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. ഉടന്‍ തന്നെ ബസിന് പുറത്തിറങ്ങിയ പ്രജിത്ത് രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാര്‍ക്കൊപ്പം പങ്കാളിയാവുകയും ചെയ്തു.

എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളുമായി ഊട്ടിയിലേക്ക് വിനാേദയാത്ര പോയ ബസ് ബുധനാഴ്ച രാത്രി 11.35ന് തൊട്ടുമുന്നില്‍ പോവുകയായിരുന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

വാളയാര്‍ - വടക്കഞ്ചേരി ദേശീയപാതയില്‍ അഞ്ചുമൂര്‍ത്തി മംഗലം കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപംമായിരുന്നു അപകടം. ഇടിയില്‍ നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ്, നൂറുമീറ്ററോളം മുന്നോട്ട് പോയശേഷം റോഡരികിലെ ചതുപ്പിലേക്ക് മറിയുകയായിരുന്നു.

Advertisment