ദൈവമാണ് ദൈവത്തിന്റെ നാട്ടിലെ ഇപ്പോഴത്തെ പ്രശ്‌നമെന്ന് പ്രകാശ് രാജ്

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Saturday, January 12, 2019

കോഴിക്കോട്: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ നടക്കുന്നത് ദൈവത്തിന്റെ പേരിലാണെന്ന് നടനും അക്ടിവിസ്റ്റുമായ പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കേരളത്തിലെ ജനങ്ങള്‍ നല്ലവരാണെന്ന തന്റെ അഭിപ്രായത്തില്‍ ഇപ്പോഴും മാറ്റമില്ലെന്ന് പറഞ്ഞ നടന്‍ താന്‍ ഇനിയും കേരളത്തിലേക്ക് വരുമെന്നും തനിക്കിവിടെ ഇഷ്ടമാണെന്നും ആവര്‍ത്തിച്ചു.

ഒരു പ്രളയം കോരളത്തെ ഒന്നാക്കിയപ്പോള്‍ നിങ്ങള്‍ ശബരിമല വിഷയത്തില്‍ തമ്മിലടിക്കുകയാണെന്ന് നടന്‍ കുറ്റപ്പെടുത്തി.

×