Advertisment

ശബരിമല : കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ ലോക്സഭയിൽ പ്രതിക്ഷേധിക്കുന്നത് സോണിയാഗാന്ധി തടഞ്ഞുവെന്നത് വ്യാജ വാര്‍ത്ത. റിപ്പോര്‍ട്ടിന് പിന്നില്‍ ഇടത് മാധ്യമ പ്രവര്‍ത്തക. കേട്ടപാടെ കോണ്‍ഗ്രസിനെ ട്രോളിയ മനോരമ അവതാരകന്‍ പ്രമോദ് നാരായണന്‍ കെപിസിസിയോട് ക്ഷമ ചോദിച്ചു

author-image
ജെ സി ജോസഫ്
Updated On
New Update

ഡല്‍ഹി : ശബരിമല വിഷയം കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ ലോക്സഭയിൽ ഉന്നയിക്കുന്നത് സോണിയാഗാന്ധി ഇടപെട്ട് തടഞ്ഞുവെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്. വാര്‍ത്ത ഇന്ത്യന്‍ എക്സ്പ്രസിലെ ഇടത് സഹയാത്രികയായ റിപ്പോര്‍ട്ടര്‍ പടച്ചുവിട്ടതാണെന്ന് ബോധ്യപ്പെടുകയും കോണ്‍ഗ്രസ് എംപിമാര്‍ ശക്തമായി കേരളത്തിലും ഡല്‍ഹിയിലും ശബരിമല വിഷയം ഏറ്റെടുത്ത് രംഗത്ത് വരുകയും ചെയ്തതോടെ പത്രം തന്നെ വെട്ടിലായ സ്ഥിതിയിലായി.

Advertisment

ചാനല്‍ ചര്‍ച്ചകളില്‍ ഇടതുപക്ഷത്തെ ന്യായീകരിച്ച് രംഗത്ത് വരാറുള്ള റിപ്പോര്‍ട്ടര്‍ ആയിരുന്നു വാര്‍ത്തയ്ക്ക് പിന്നിലെന്ന് വ്യക്തമാകുകയായിരുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കാനുള്ള കോണ്‍ഗ്രസ് എം.പിമാരുടെ നീക്കം സോണിയാഗാന്ധി ഇടപെട്ട് വിലക്കി എന്നായിരുന്നു വാര്‍ത്ത .

publive-image

രണ്ടു യുവതികള്‍ ശബരിമലയില്‍ വിലക്കു ലംഘിച്ച് പ്രവേശിച്ചതിനെതിരേ കേരളത്തില്‍ കോണ്‍ഗ്രസ് കരിദിനം ആചരിച്ചിരുന്നു. ഇതിനു പിന്തുണയറിയിച്ചുകൊണ്ട് കറുത്ത ബാഡ്ജ് ധരിച്ച് പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍വേണ്ടി ഒരു കേരള എം.പി മറ്റുള്ളവര്‍ക്ക് കറുത്ത ബാഡ്ജ് കൈമാറുന്നതു ശ്രദ്ധയില്‍പെട്ടതോടെയാണ് ബാഡ്ജ് ധരിച്ച് പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് സോണിയ നിര്‍ദേശിച്ചതെന്നു വാര്‍ത്തയില്‍ പറയുന്നു .

ദേശീയതലത്തില്‍ സ്ത്രീ പ്രവേശനത്തിന് എതിരായുള്ള പ്രചാരണം വേണ്ടെന്ന് സോണിയ വ്യക്തമാക്കിയത്രെ . ശബരിമല വിഷയം പ്രാദേശിക തലത്തില്‍ കൈകാര്യം ചെയ്താല്‍ മതിയെന്നു സോണിയ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടില്‍ ഉണ്ട്.

വാര്‍ത്ത വന്നതോടെ രാവിലെ കോണ്‍ഗ്രസ് നേതൃത്വം സമ്മര്‍ദ്ധത്തിലായി. അന്വേഷിച്ചപ്പോഴാണ് അങ്ങനൊരു സംഭവം ഉണ്ടായില്ലെന്ന് അറിയുന്നത്. അതോടെ വാര്‍ത്തയുടെ ഉറവിടം തേടുകയായിരുന്നു. അതോടെയാണ് ഇടതുസഹയാത്രികയായ മാധ്യമ പ്രവര്‍ത്തക ഒപ്പിച്ചതാണ് പണി എന്ന് തിരിച്ചറിയുന്നത്. ഇതോടെ ഡല്‍ഹിയില്‍ കെ സി വേണുഗോപാലും കേരളത്തില്‍ രമേശ്‌ ചെന്നിത്തലയും ശബരിമല വിഷയം വീണ്ടും സജീവമാക്കി ക്ഷീണം തീര്‍ത്തു.

publive-image

ഇതിനിടെ ഈ വ്യാജവാര്‍ത്ത കണ്ട ഉടന്‍ മനോരമ അവതാരകന്‍ പ്രമോദ് രാമന്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ' കെപിസിസിസ്ക്ക് ഇനി ലജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആകാം' എന്നായിരുന്നു പ്രമോദിന്‍റെ പോസ്റ്റ്‌. പക്ഷേ വ്യാജവാര്‍ത്തയേക്കുറിച്ച് അറിഞ്ഞതോടെ പ്രമോദ് ആ പോസ്റ്റ്‌ only me ആക്കി ഒളിപ്പിക്കുകയായിരുന്നു. എന്നിട്ടും പ്രമോദിന്‍റെ പോസ്റ്റിനു ചുവട്ടില്‍ സോഷ്യല്‍ മീഡിയ പൊങ്കാല നിറച്ചിരിക്കുകയാണ് .

പ്രമോദിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

കോണ്‍ഗ്രസ് എം.പി കെ.സി.വേണുഗോപാൽ ലോക്സഭയിൽ ഉന്നയിച്ചു. രാവിലെ, സോണിയ ഗാന്ധി അത് വിലക്കിയെന്ന Indian Express റിപ്പോർട് വായിച്ചപ്പോൾ തോന്നിയ കൗതുകം കൊണ്ടാണ്, 'kpccക്ക് ഇനി ലജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആകാം' എന്നൊരു കുസൃതി പറഞ്ഞത്. കോണ്ഗ്രസിനു അങ്ങനൊരു 'ശസ്ത്രക്രിയ'യുടെ ആവശ്യം ഇപ്പോഴില്ലെന്ന് വ്യക്തമായിരിക്കുന്നു. അതിനാൽ എന്റെ ആ പോസ്റ്റ് only me ആക്കിയിരിക്കുന്നു. കെ.പി.സീ.സീ, എന്നോട് ക്ഷമിക്കൂ.

https://m.facebook.com/story.php?story_fbid=2305664866170865&id=100001821237795

 

 

sabarimala
Advertisment