Advertisment

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; ആരോഗ്യനില കൂടുതല്‍ വഷളായിട്ടില്ലെന്ന് അഭിജിത് മുഖര്‍ജി

New Update

ഡല്‍ഹി: ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മകന്‍ അഭിജിത് മുഖര്‍ജി. ആരോഗ്യനില കൂടുതല്‍ വഷളായിട്ടില്ലെന്ന് അഭിജിത് മുഖര്‍ജി പറഞ്ഞു. പിതാവിന്റെ രോഗമുക്തിക്കായി പ്രാര്‍ഥിക്കാന്‍ അഭിജിത് ജനങ്ങളോട് അഭ്യര്‍ഥിച്ചു.

Advertisment

publive-image

എല്ലാവരുടെയും ആഗ്രഹവും ഡോക്ടര്‍മാരുടെ പ്രയത്‌നവും കൊണ്ട് പിതാവിന്റെ നില മെച്ചപ്പെട്ടതായി അഭിജിത് ട്വീറ്റ് ചെയ്തു. ആരോഗ്യവസ്ഥ ഇപ്പോള്‍ കുഴപ്പമില്ലാത്ത സ്ഥിതിയിലാണ്. അനുകൂലമായ സൂചനകളാണ് ഉള്ളത്. എല്ലാവരും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കണം- അഭിജിത് ട്വിറ്റില്‍ പറഞ്ഞു.

മുഖര്‍ജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും അദ്ദേഹം വെന്റിലേറ്റര്‍ സഹായത്തില്‍ തന്നെയാണന്നും ആര്‍മി ആശുപത്രി ഇന്നലെ അറിയിച്ചിരുന്നു. ഈ മാസം പത്തിനാണ് മുഖര്‍ജിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

pranab mukherjee pranab mukherjee covid
Advertisment