കാബിനറ്റ് റാങ്കോടെ പ്രശാന്ത് കിഷോര്‍ പഞ്ചാബിലേക്ക്; മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു; സ്ഥിരീകരിച്ച് അമരീന്ദര്‍ സിംഗ്‌

നാഷണല്‍ ഡസ്ക്
Monday, March 1, 2021

ചണ്ഡീഗഡ്: രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഉപദേഷ്ടാവായി തീരുമാനിച്ചു. കാബിനറ്റ് റാങ്കോടെയാണ് തീരുമാനം. ഇക്കാര്യം സ്ഥിരീകരിച്ച് അമരീന്ദര്‍ സിംഗ് ട്വീറ്റ് ചെയ്തു.

പ്രശാന്ത് കിഷോറിനെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവായി നിയമിച്ച കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. പഞ്ചാബിന്റെ വികസനത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു, അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു.

×