Advertisment

കോവിഡ് 19-കലാസാംസ്കാരിക മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും

author-image
സത്യം ഡെസ്ക്
New Update

ദുരിതകാലങ്ങളെ സൃഷ്ടിയുടെ കൊയ്ത്തുകാലമാക്കുന്നവരാണ് കലാകാർ.

ഇത്തരം സൃഷ്ടികളെയും ആശയങ്ങളെയും നല്ല രീതിയിൽ പ്രസന്റു ചെയ്ത് ലോക ശ്രദ്ധയിലേക്ക് കൊണ്ടു വരാനാണ് നമുക്ക് കഴിയേണ്ടത്. തൊഴിൽരഹിതരായ കലാകാരൻമാരെ സഹായിക്കണം എന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നത് നല്ല കാര്യമാണ്. എന്നാൽ അത്തരം വേതനങ്ങൾക്ക് പരിമിതികൾ ഉണ്ടാവും അയ്യായിരമോ പതിനായിരമോ കൊണ്ടു ജീവിതം രണ്ടറ്റം മുട്ടുമോ?

Advertisment

കേരളം പോലെ ഇത്രയും പ്രതിഭാ സമ്പത്തുള്ള കലാരംഗം അധികമാരുമറിയാതെ പോകുന്നത് കാലത്തിനൊപ്പം ഏറ്റവും നൂതനമായ ആശയങ്ങൾ കലാസൃഷ്ടിയിലേക്ക് കൊണ്ടു വരാൻ കലാകാരന്മാർ ഇനിയും തയ്യാറാകാത്തതാണെന്ന് പറയേണ്ടി വരുന്നു.

ഉദാഹരണത്തിന് വൃത്തിഹീനമായ ഒരു തെരുവ് സൗന്ദര്യ വൽക്കരിക്കാൻ ഒരു കൂട്ടം കലാകാരൻമാർ തീരുമാനിക്കുന്നു. അവർ തെരുവിൽ ജനങ്ങൾ വലിച്ചെറിഞ്ഞ, മദ്യകുപ്പികൾ അടക്കമുള്ള പാഴ്‌വസ്തുക്കൾ പെയിൻറ് ചെയ്തൊ രൂപാന്തരം വരുത്തിയോ വഴിയോരങ്ങളിൽഅതാതിടങ്ങളിൽ തന്നെ ഭംഗിയായി സെറ്റ് ചെയ്തു വക്കുന്നു.തേങ്ങയുടെ ഒരു മടലിനെ തെങ്ങിൽ ചെല്ലിയായോ വണ്ടായോ മാറി അത് വഴിയരികിൽ സ്ഥാനം പിടിക്കുമ്പോൾ, തേങ്ങ അടർന്നുവീണ ഒരു കുല എട്ടുകാലിയായി മാറുമ്പോൾ.. അത് ആരുടേയും ശ്രദ്ധയാകര്ഷിക്കും . കുപ്പികൾ വിവിധ നിറങ്ങളിലോ ചിത്രരൂപം പൂണ്ടൊ വയ്ക്കാം.

വേണമെങ്കിൽ അതിനുള്ളിൽ ഓരോ അലങ്കാര ചെടികളും നടാം. ഇങ്ങനെ അതിമനോഹരമായ ആ തെരുവ് കാണിച്ചു കലാകാർക്ക് സർക്കാരിനോട് ചലഞ്ച് ചെയ്യാം ഇതാ ഞങ്ങൾ കേരളം മുഴുവൻ ഇതുപോലെ സൗന്ദര്യം നിറയ്ക്കാൻ പോകുന്നു. ചലഞ്ച് ഏറ്റെടുക്കാൻ തയ്യാറുണ്ടോ? ഇത് ഭാരതമൊന്നാകെയുമാകാം. ഇങ്ങനെ കലാകാരൻ എപ്പോഴും ചലഞ്ച് ചെയ്യാൻ തയ്യാറാവണം.

ഇനി ഡിസൈനിങ്ങിൽ കഴിവുള്ളവരെ ഉപയോഗപ്പെടുത്താം

ബാംഗ്ലൂരിലെ കോറമംഗലയിലെ ഒരു വീഥി മുഴുവൻ നെയ്ത്തുശാലകളാണ്.

അവിടെ നാലോ അഞ്ചോ ഡിസൈനിൽ തന്നെ ആയിരക്കണക്കിന് സാരികളാണ് നെയ്തെടുക്കുന്നത്. ഇവിടെ ഈ ഡിസൈൻ വിഭാഗക്കാർക്ക് ചലഞ്ചിനുള്ള അവസരമുണ്ട്.

എണ്ണിയാലൊടുങ്ങാത്ത ഡിസൈനുകളുടെ ഓഫറുകൾ വയ്ക്കാം.അതോടെ

പുത്തൻ രീതിയിലുള്ള വസ്ത്രങ്ങൾ വിണിയിൽ ലഭ്യമാവും.

ഒറീസയിലെ ശിൽപ്പികൾ തീർത്ത ആയിരക്കണക്കിന് ശില്പങ്ങളാണ് വഴിയരികിൽ കുന്നുകൂടി കിടക്കുന്നത് എല്ലാം പരമ്പരാഗതരീതിയിലുള്ള ശില്പങ്ങൾ. ഇവിടെയും മാറ്റങ്ങൾ വേണ്ടവർക്കായി നമുക്ക് പ്രവർത്തിക്കാം. . അതിനായി അജന്ത എല്ലോറ കൊണാർക്ക് ഖജുരാഹോ പോലുള്ള ലോകാത്ഭുദങ്ങളെ ഉപ യോഗപ്പെടുത്താം. അത്തരം ശില്പങ്ങളിൽ അൽപാൽപം മാറ്റം വരുത്തിയാൽ അതിമനോഹരമായ മറ്റൊരു ശില്പവിസ്മയം ലോകത്തിന് മുമ്പിൽ തുറന്നിടാം. അതിനായി മൃദുവായ മൂൺസ്റ്റോൺ ലൈംസ്റ്റോൺ എന്നിവ ഉപയോഗപ്പെടുത്താം.

ബിഹാറിലെ മധുബനി പെയിൻറിംഗ് പുറംലോകം അറിഞ്ഞതും അന്താരാഷ്ട്ര വിപണിയിൽ അത്ഭുതകരമായ വളർച്ച കൈവരിച്ചതും 1962 ലോ മറ്റോ ഡൽഹിയിൽ നടന്ന ഭാരത് ഉത്സവത്തിൽആണ്. അതിനു കാരണമായത് ഒരുപറ്റം സ്ത്രീ കലാകാരികളുമാണ്. അവർ നൂറ്റാണ്ടുകളായി നിരന്തരം ചെയ്തുകൊണ്ടിരുന്ന കലാവിരുതിന്റെ മേന്മ തിരിച്ചറിഞ്ഞ യൂണിയൻ ടെക്ക്സ്റ്റൈൽസിന്റെ ചീഫ് ഡിസൈനർ ഭാസ്കർ കുക്കർണിയാണ് അത് ലോകത്തിന് മുമ്പിലേക്ക് കൊണ്ട് വന്നത്.

ഇത്പോലെ ഇന്ത്യൻ പൈതൃകങ്ങളുടെ മഹത്വം ഉൾക്കൊള്ളുന്ന കലാരൂപങ്ങളെ ഫ്രിഡ്ജിന്റെയൊ വാഷിങ് മെഷീന്റെയോ പുറം പാളികളിലോ അലമാരയുടെ പുറത്തോ ഒക്കെ അടയാളപ്പെടുത്തി നമുക്ക് വിപണിമൂല്യം നേടുന്നതൊടൊപ്പം ഭാരതത്തിന്റെ തനതായ ശില്പ ചിത്ര സമ്പത്ത് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്ന് ഇറങ്ങി തെരുവിൽ എവിടെയുമെത്തുന്നത് കാണാം

ഇങ്ങനെയുള്ള പുത്തൻ ആശയങ്ങളാണ് രൂപപ്പെടേണ്ടത്.

രാജസ്ഥാനിൽ ഒരിടമുണ്ട് ഒരു നിശ്ചിത തുക നൽകിയാൽ നമുക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രാമങ്ങൾ തുടങ്ങി ആധുനിക ജീവിതം വരെ ഒരൊറ്റ ഇടത്ത് ഒരുക്കിയിരിക്കുന്നത് കാണാം ചെറിയ കുടിലുകളിൽ ഏത് വര്ഷത്തെയാണോ അവിടത്തെ വേഷവും ഭക്ഷണവുമായി ആളുകൾ ഉണ്ടാവും നമുക്ക് കഴിച്ചു നോക്കാവുന്നതാണ് പ്രത്യകം പണം നൽകേണ്ടതില്ല.എന്നാൽ ലൈവായി കിട്ടുന്ന ഭക്ഷണരുചികൾക്ക് നമ്മൾ എന്തെങ്കിലും ടിപ്പ് വച്ചു നീട്ടിപ്പോകും.

ഈ രീതിയിൽ ഒരു കാഴ്ച കേന്ദ്രം കേരളത്തിൽ ഒരുക്കിയാൽ അത് അനേകം കലാകാരുടെ ജീവിതമാർഗം ആവില്ലേ? ഇതുവഴി ഒരു കുടക്കീഴിൽ ഒരുങ്ങുന്ന കേരളത്തിലെ തനത് കലാരൂപങ്ങളെ ഭാരതത്തിൽ മാത്രമല്ല ലോകത്തിന്റെ എല്ലാ കോണുകളിലും എത്തുകയും അറിയുകയും അതൊരു വൻ വരുമാനം ആവുകയും ചെയ്യും.ഇനി സാഹിത്യകാർക്ക് അവരുടെ സർഗ്ഗ വൈഭവങ്ങൾ കുട്ടികളുടെ ബൗദ്ധിക വളർച്ചയ്ക്കും അറിവിനുമായി രസകരമായി അവതരിപ്പിച്ചു ഫലിപ്പിക്കാൻ ആവും. ഒരുപറ്റം കലാകാരന്മാരുടെ പഠന ക്ളാസുകൾ വിജ്ഞാനം പകരുന്ന കഥകൾ തുടങ്ങി കലാകാരുടെ നിരവധി പരിപാടികൾ നിറയുന്നൊരു ആപ്പ് നമുക്ക് ഡിസൈൻ ചെയ്യാം.

അതിനൊരു ബൈജു ആപ്പ് മാത്രം ആശ്രയിക്കേണ്ട കാര്യമില്ല. അതുപോലെ നിരവധി കലകൾ കഥകളിയും നൃത്തവും പോലുള്ളവ പഠിക്കാനായി വിദേശങ്ങളിലുള്ളവർക്ക് കലാ ആപ്പ് വഴി പഠനം സാധ്യമാവുമെങ്കിൽ ഈ കൊറോണക്കാലം നമുക്ക് കലാകാരുടെ വസന്തകാലമാക്കി മാറ്റാം. ഇതിൽ നിന്നുള്ള വരുമാനം ആപ്പിൽ പങ്കെടുക്കുന്ന കലാകാരന്മാർക്ക് കൂടി ലഭ്യമാകുന്ന തരത്തിൽ ക്രമീകരിക്കാം.

കലാകാരുടെ ബുദ്ധിമുട്ടുകൾ പറഞ്ഞു സർക്കാരിൽ നിന്ന് എന്തെങ്കിലും സൗജന്യങ്ങൾ ലഭ്യമായാലും അതിന് പരിമിതികളുണ്ട്.എന്നാൽ കലയുടെ അനന്തമായ സാധ്യതകളെ ബുദ്ധിപൂർവം വിനിയോഗിക്കാനായാൽ അത് വലിയ വരുമാനമായി മാറും അപ്പോൾ, കെപിഎസി ലളിത ചേച്ചി പറഞ്ഞ മിമിക്രി കലാകാരന്മാർ അടക്കമുള്ളവർക്ക് ചാൻസുണ്ടല്ലോ.

ഈ രംഗത്ത് നൂതനശൈലികൾ ആവിഷ്കരിച്ച് രാജ്യത്തിൻറെ പുരോഗതിയിൽ പങ്കാളികളാവുകയും അതുവഴി സ്വയം നേട്ടം ഉണ്ടാക്കുകയുമാണ് വേണ്ടത്. ഇതിന് ഒറ്റക്കുള്ള പോരാട്ടമല്ല,

ശക്തവും ലക്ഷ്യബോധമുള്ളവരുടെ കൂട്ടായ്മയാണ് വേണ്ടത്. കലാകാർ സ്വയം പര്യാപ്തരാണ്.

അവരുടെ കഴിവുകൾ ലോകവിപണിയിലേക്ക് എത്തിക്കാനാണ് പുതിയ ഭാരതത്തിൽ നാം ശ്രമിക്കേണ്ടത്.സർക്കാരിന്റെ ഭാഗത്ത് നിന്നും അതിനുള്ള പ്രോത്സാഹനങ്ങളാണ് കലാകാർ പ്രതീക്ഷിക്കേണ്ടത്.

കേരളത്തിന്റെ ഭൂപ്രകൃതിയും സൌന്ദര്യവും ശരിക്കും വിനിയോഗിക്കാൻ നമുക്കായിട്ടില്ല. ഒന്ന് ശ്രമിച്ചാൽ ഇത് ദൈവത്തിന്റെ സ്വന്തം നാടായി നമുക്ക് നിലനിർത്താനാവും.

(കലാകാരുടെ നിർദേശങ്ങൾ പ്രശ്നങ്ങൾ ചർച്ച ചെയ്ത

കേന്ദ്ര വെബ്ബിനാറിൽ പറഞ്ഞ കാര്യങ്ങൾ)

 

publive-image

രാജ നന്ദിനി

PRATHIKARANAM
Advertisment