Advertisment

കൊവിഡ്-19: ന്യൂയോര്‍ക്കില്‍ 2001 സെപ്റ്റംബര്‍ 11 ആക്രമണത്തെ അനുസ്മരിപ്പിക്കുന്നു - ഗവര്‍ണ്ണര്‍ ക്വോമോ

New Update

ന്യൂയോര്‍ക്ക്:  ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ഒരു ദിവസം 500 ലധികം കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങള്‍ രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്തൊട്ടാകെ നടന്ന മരണങ്ങള്‍ മൂവായിരമായി ഉയര്‍ന്നു, അല്ലെങ്കില്‍ 2001 സെപ്റ്റംബര്‍ 11 ആക്രമണത്തില്‍ കൊല്ലപ്പെട്ട അതേ എണ്ണം, ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ വെള്ളിയാഴ്ച പറഞ്ഞു.

Advertisment

കൊറോണ വൈറസ് ആക്രമണത്തിന്‍റെ ഏറ്റവും മോശമായ അവസ്ഥ വരാന്‍ ന്യൂയോര്‍ക്ക് നഗരത്തിന് ദിവസങ്ങളേയുള്ളൂവെന്ന് മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു.

publive-image

മെഡിക്കല്‍ സ്റ്റാഫുകളുടെയും വെന്‍റിലേറ്ററുകളുടെയും കുറവ് പരിഹരിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്‍റിന്‍റെ സഹായത്തിനായി അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ട യു എസിലെ മരണത്തിന്‍റെ നാലിലൊന്ന് ന്യൂയോര്‍ക്ക് നഗരത്തിലാണ്.

ന്യൂയോര്‍ക്കില്‍ 24 മണിക്കൂറില്‍ മരിച്ചത് 562 പേരാണ്. ഇതോടെ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ മൊത്തം മരണം 2,935 ആയി ഉയര്‍ന്നെന്ന് ഗവര്‍ണ്ണര്‍ ക്വോമോ പറഞ്ഞു. വൈറസ് ആരംഭിച്ചതിനു ശേഷമുള്ള മരണങ്ങളുടെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിതെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

2001 സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തില്‍ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. അവരില്‍ ഭൂരിഭാഗവും ന്യൂയോര്‍ക്ക് നഗരത്തില്‍ സ്ഥിതി ചെയ്തിരുന്ന വേള്‍ഡ് ട്രേഡ് സെന്‍ററിലായിരുന്നു.

അടുത്തയാഴ്ച നഗരത്തിലെ കോവിഡ് 19 കേസുകളുടെ എണ്ണം കുത്തനെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ മേയര്‍ ഡി ബ്ലാസിയോ 1,000 നഴ്സുമാരെയും 150 ഡോക്ടര്‍മാരെയും 300 റെസ്പിറേറ്ററി തെറാപ്പിസ്റ്റുകളെയും ആവശ്യപ്പെട്ടു.

Advertisment