Advertisment

നോര്‍ത്ത് ടെക്‌സസ് ചുഴലി ദുരന്തം: ഫെഡറല്‍ സഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 13

New Update

ഡാലസ്:  കഴിഞ്ഞ മാസം ഡാലസില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ നാശം സംഭവിച്ചവര്‍ക്ക് ഫെഡറല്‍ സഹായം ലഭിക്കുന്നതിന് 2020 ജനുവരി 12ന് മുമ്പു അപേക്ഷ സമര്‍പ്പിക്കാന്‍ എസ്ബിഎ അഡ്മിനിസ്‌ട്രേറ്റര്‍ ക്രിസ്റ്റഫര്‍ പില്‍ക്കര്‍ട്ടണ്‍ അറിയിച്ചു.

Advertisment

publive-image

നവംബര്‍ 18 മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. ഒക്ടോബര്‍ 20 നുണ്ടായ ടൊര്‍ണാഡോയില്‍ 2 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. കുറഞ്ഞ പലിശ നിരക്കില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് കടം നല്‍കുമെന്ന് സ്‌മോള്‍ ബിസിനസ് അഡ്മിനിട്രേഷന്‍ അറിയിച്ചു.

2,00,000 ഡോളര്‍ വരെ വീട് നഷ്ടപ്പെട്ടവര്‍ക്കും 40000 ഡോളര്‍ വരെ പേഴ്‌സണല്‍ പ്രോപര്‍ട്ടിക്കും കടം ലഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

ചെറുകിട വ്യവസായികള്‍ക്ക് ഫെഡറല്‍ ഡിസാസ്റ്റര്‍ ലോണ്‍ ലഭിക്കുന്നത് സാമ്പത്തിക തകര്‍ച്ചയെ നേരിടാന്‍ സഹായിക്കും. നോര്‍ത്ത്‌വെസ്റ്റ് ഡാലസ് ബാക്മാന്‍ ലേക്ക് ബ്രാഞ്ച് ലൈബ്രററിയില്‍ അപേക്ഷകള്‍ സ്വീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന വെബ് പരിശോധിക്കുക.

disasterloan.sba.gov/ela

Advertisment