Advertisment

ടെക്‌സസിലേക്ക് വരുന്ന ഡ്രൈവര്‍മാരും സെല്‍ഫ് ക്വാറന്റീനില്‍ കഴിയണം: ഗവര്‍ണര്‍ ഏബട്ട്

New Update

ഓസ്റ്റിന്‍:  കൊറോണ വൈറസ് അതിരൂക്ഷമായി പടരുന്ന ലൂസിയാന സംസ്ഥാനത്തു നിന്നും ടെക്‌സസിലേക്ക് പ്രവേശിക്കുന്ന ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ എല്ലാവരും നിര്‍ബന്ധമായും 14 ദിവസത്തെ സെല്‍ഫ് ക്വാറന്റീനില്‍ കഴിയണമെന്നു ടെക്‌സസ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് ഞായറാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

Advertisment

publive-image

ടെക്‌സസ് അതിര്‍ത്തിയില്‍ ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ഉദ്യോഗസ്ഥര്‍ കാര്‍ തടഞ്ഞു നിര്‍ത്തി നിര്‍ബന്ധിത ക്വാറന്റയ്‌നില്‍ പ്രവേശിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

ന്യൂഓര്‍ലിയന്‍സ്, ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, കണക്റ്റിക്കട്ട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ടെക്‌സസിലേക്ക് വിമാനമാര്‍ഗ്ഗം എത്തുന്നവരും ഇതേ നിബന്ധന പാലിക്കണമെന്നും ഗവര്‍ണര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മയാമി, അറ്റ്‌ലാന്റാ, ഡിട്രോയ്റ്റ്, ചിക്കാഗൊ, കാലിഫോര്‍ണിയ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവരും ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു.

ടെക്‌സസില്‍ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമ്പോള്‍ സഹകരണം ആവശ്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

Advertisment