Advertisment

പോളണ്ടിൽ മനുഷ്യരുടെ തലയോട്ടികളും അസ്ഥികളും കൊണ്ടൊരു പള്ളി !!

New Update

ഇറ്റലി:  1776 നും 1804 നും ഇടയിൽ പോളണ്ടിന്റെ തെക്ക് പടിഞ്ഞാറുള്ള സ്സേർമനയിലാണ് ഇങ്ങനെ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. സിലേഷ്യൻ യുദ്ധം, തേർട്ടി ഇയേഴ്സ് യുദ്ധം പ്ളേഗ്, കോളറ എന്ന അസുഖങ്ങളാൽ മരിച്ച 24000-ത്തോളം ആളുകളുടെ തലയോട്ടികളും, അസ്ഥികളും സെമിത്തേരിയിൽ നിന്ന് കുഴിച്ചെടുത്താണ് ഈ അത്ഭുത പള്ളി പണിതിരിക്കുന്നത്.

Advertisment

publive-image

വക്ലാവ് ഡൊമെസെക് എന്ന പുരോഹിതൻറെ ബുദ്ധിയിൽ ഉദിച്ച പള്ളിയുടെ ചുമരുകളും, മേൽക്കൂരയും മരിച്ചുപോയ മനുഷ്യരുടെ തലയോട്ടികളും, അസ്ഥികളുംകൊണ്ട് മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്.

publive-image

മരിച്ചവർക്കായുള്ള ഒരു പള്ളി പണിയുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് കുഴിമാടത്തിൽ നിന്ന് തലയോട്ടികളും അസ്ഥികളും ശേഖരിച്ചു ഇങ്ങനൊരു പള്ളി പണികഴിച്ചതെന്ന് പറയുന്നു.

publive-image

സ്കൾ ചാപ്പൽ, കപ്ലിക സസക്, സെന്റ് ബെർത്തലോമ ചർച് എന്നറിയപ്പെടുന്ന ഈ പള്ളിയിൽ പുരോഹിതർ കുർബാന അർപ്പിക്കുന്ന അൾത്താരയ്ക്ക് ഉപയോഗിച്ചിരിക്കുന്നത് ഭൂരിഭാഗവും കൂട്ടത്തിൽ പ്രത്യേകതയുള്ള തലയോട്ടികൾകൊണ്ടാണ്.

publive-image

മേയർ യുദ്ധത്തിൽ വെടിയേറ്റ് മരിച്ചവർ, സിഫിലിസ് വന്ന് മരിച്ചവർ എന്നിവരുടെ അസ്ഥികളാണ് അൾത്താര അലങ്കരിക്കുന്നതിൽ പ്രധാനമായി ഉപയോഗിച്ചിരിക്കുന്നത്.

publive-image

Advertisment