Advertisment

ലണ്ടനില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് മലയാളി യുവാവ് റിമാന്‍ഡില്‍. യു കെയില്‍ ബാലപീഡകനായ മലയാളി റിമാന്‍ഡിലാകുന്നത് ഇന്ത്യന്‍ പാര്‍ലമെന്റ് പോക്സോ നിയമത്തില്‍ വധശിക്ഷ ഉറപ്പാക്കിയതിന്റെ തലേദിവസം

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

യു കെ:  യു കെയില്‍ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് പ്രവാസി മലയാളിയായ ബൈജു സലിം റിമാന്‍ഡില്‍.  കുട്ടികളെ പീഡിപ്പിക്കുന്നവരെ കണ്ടെത്താന്‍ യു കെയിലെ ബാലപീഡക വേട്ടക്കാര്‍ ഒരുക്കിയ കെണിയില്‍പ്പെട്ടാണ് ലണ്ടനിലെ ന്യൂഹാമില്‍ താമസിക്കുന്ന മലയാളി ബൈജു സലിം പോലീസിന്റെ പിടിയിലാകുന്നത്.

Advertisment

ജൂലൈ 28 ന് അറസ്റ്റിലായ പ്രതിയെ 31 ന് കോടതിയില്‍ ഹാജരാക്കുകയും കോടതി ഇയാളെ റിമാന്‍ഡ്‌ ചെയ്യുകയും ചെയ്തു. ഈ മാസം അവസാനം ഇദ്ദേഹത്തെ ക്രൌണ്‍ കോടതിയില്‍ ഹാജരാക്കും.

publive-image

കുട്ടികളെ പീഡിപ്പിക്കുന്നവരെ കണ്ടെത്താനായി ബാലപീഡക വേട്ടക്കാര്‍ സോഷ്യല്‍ മീഡിയയിലുണ്ടാക്കിയ ഗ്രൂപ്പ് വഴിയാണ് 11 കാരിയെ പീഡിപ്പിക്കാന്‍ താല്പര്യമറിയിച്ച് ബൈജു സലിം ഇവര്‍ പറഞ്ഞ സ്ഥലത്തേക്ക് കടന്നുചെല്ലുന്നത്. ചാറ്റിംഗില്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായ ബൈജു ഇവരുമായി സെക്സ് ചാറ്റിംഗ് നടത്തുകയായിരുന്നു. എന്നാല്‍ 11 കാരി എന്ന നിലയില്‍ ബൈജുവുമായി ചാറ്റ് ചെയ്തത് സ്കൊര്‍പിയോന്‍ ഹണ്ടേഴ്സ് ഒരുക്കിയ പെഡോ ഫയല്‍ ഹണ്ടര്‍ സ്റ്റിംഗ് ഓപ്പറേഷന്റെ ഭാഗമായുള്ള അണിയറ പ്രവര്‍ത്തകര്‍ ആയിരുന്നു.

തുറന്ന ചാറ്റിംഗിനിടെ പതിനൊന്നുകാരി ബൈജുവിന് സെക്സ് വാഗ്ദാനം ചെയ്തപ്പോള്‍ അത് വിശ്വസിച്ച ബൈജു പെണ്‍കുട്ടിയെ ഉപയോഗിക്കാനായി അവര്‍ പറഞ്ഞ സ്ഥലത്ത് എത്തുകയായിരുന്നു.  എന്നാല്‍ ഈ സമയം ബൈജുവിനെ കാത്തിരുന്നത് പോലീസ് ആണ്. കയ്യോടെ ബൈജുവിനെ പൊക്കിയ പോലീസ് ഇയാളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് ബൈജുവിന് അബദ്ധം മനസിലായത്.

ഇതോടെ തന്നെ രക്ഷിക്കണമെന്നും അബദ്ധം സംഭവിച്ചതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നുമൊക്കെ ബൈജു കൈകൂപ്പി പോലീസിനോട് കരഞ്ഞുപറയുന്നുണ്ട്. പക്ഷെ, താങ്കള്‍ ചെയ്തത് തെറ്റല്ലേ എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുചോദ്യം. അതിന് ശിക്ഷ അനുഭവിക്കുകയാണ് വേണ്ടതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്.

ഇതോടെ എന്റെ ഭാര്യ, എന്റെ കുഞ്ഞ് എന്നൊക്കെപ്പറഞ്ഞു ബൈജു പോലീസുകാര്‍ക്ക് മുമ്പില്‍ കരഞ്ഞപെക്ഷിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പക്ഷെ, പോലീസ് ബൈജുവിന്റെ ഖേദപ്രകടനങ്ങള്‍ക്ക് മുമ്പില്‍ മനസലിവ് കാട്ടിയില്ല. പകരം മൂന്നാം ദിവസം കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധ ശിക്ഷ ഏര്‍പ്പെടുത്തി ഇന്ത്യന്‍ പാര്‍ലമെന്റ് ബില്‍ പാസാക്കിയതിന് തലേദിവസമാണ് ഇന്ത്യക്കാരനായ മലയാളി യു കെയില്‍ ഇതേകുറ്റത്തിന് റിമാന്‍ഡിലായി എന്നതാണ് കൌതുകകരം.

Advertisment