Advertisment

പ്രവാസികൾക്ക് നാടണയാനായി ചാർട്ടേർഡ് വിമാനങ്ങളുമായി കെ. റ്റി. എം. സി. സി. യും

New Update

കുവൈറ്റ്‌ സിറ്റി : കോവിഡ് പ്രതിസന്ധിയുടെ ഈ നാളുകളിൽ നാട്ടിലേക്ക് മടങ്ങിപോകാൻ ആഗ്രഹിക്കുന്നവർക്ക് കൈതാങ്ങലുമായി കുവൈറ്റിലെ പ്രഥമ മലയാളി ക്രൈസ്തവ സംഘടന. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ചാർട്ടേർഡ് വിമാനങ്ങൾ ക്രമീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് കുവൈറ്റ്‌ ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ. റ്റി. എം. സി. സി.) ആരംഭിച്ചിരിക്കുന്നത്.

Advertisment

publive-image

നാട്ടിൽ പോകുന്നതിനായി ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ നിന്ന് സഭകൾക്ക് പേരുകൾ നിർദ്ദേശിക്കാവുന്നതാണ്. വിമാനങ്ങൾ ആരംഭിക്കുന്ന തീയതിയും, ടിക്കറ്റ് നിരക്കും, റാപ്പിഡ് ടെസ്റ്റിന്റെ വിശദാംശങ്ങളും പിന്നീട് അറിയിക്കുന്നതാണെന്ന് കെ. റ്റി. എം. സി. സി. പ്രസിഡന്റ്‌ എം. വി. വർഗീസ്, സെക്രട്ടറി റോയി കെ. യോഹന്നാൻ എന്നിവർ അറിയിച്ചു.

വിശദവിവരങ്ങൾക്ക് അജോഷ് മാത്യു (ഫോൺ : 99046751), റ്റിജോ സി. സണ്ണി (ഫോൺ : 65635522), ജോർജ്ജ് വർഗീസ് (ഫോൺ : 96071949 / 97536320) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

pravasi ktmcc
Advertisment