Advertisment

വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുകളുമായി ഗള്‍ഫിലേക്ക് കടക്കുന്ന വിദേശികളുടെ എണ്ണം പെരുകുന്നു. അടുത്തിടെ മാത്രം കുവൈറ്റില്‍ പിടിയിലായത് 7 പേര്‍. വ്യാജ പാസ്പോര്‍ട്ടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന റാക്കറ്റുകള്‍ സജീവം !

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഗള്‍ഫ്:  വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി കുവൈറ്റ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടക്കുന്ന വിദേശ പൗരന്മാരുടെ എണ്ണം പെരുകുന്നു. അടുത്തിടെ കുവൈറ്റിലേക്ക് വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി കടക്കാന്‍ ശ്രമിച്ച 6 ശ്രീലങ്കന്‍ പൗരന്മാര്‍ പിടിയിലായതിന് പിന്നാലെ കഴിഞ്ഞ ദിവസം കൊടുംക്രിമിനലായ ബംഗ്ലാദേശ് സ്വദേശിയായ പിടികിട്ടാപ്പുള്ളിയെയും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പിടികൂടിയിരുന്നു.  വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ വ്യാജ വിസ പതിപ്പിച്ചാണ് ഇവര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടക്കുന്നത്.

Advertisment

publive-image

ഇവ്വിധത്തില്‍ വിദേശ പൗരന്മാര്‍ക്ക് വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ ശരിയാക്കി കൊടുക്കുന്ന വന്‍ റാക്കറ്റ് പ്രവര്ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്.  ഇവര്‍ക്ക് വ്യാജ വിസ തരപ്പെടുത്തി കൊടുക്കാനും റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മുമ്പ് കുവൈറ്റില്‍ നിന്നും മറ്റൊരു കേസില്‍ നാടുകടത്തപ്പെട്ട ബംഗ്ലാദേശ് സ്വദേശിയാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് വീണ്ടും കുവൈറ്റിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ധാക്കയില്‍ നിന്നാണ് ഇയാള്‍ എത്തിയത്. ഇന്റര്‍പോള്‍ തിരയുന്ന പിടികിട്ടാപ്പുള്ളിയായിരുന്നു ഇങ്ങനെ പിടിയിലായത്.

ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന വന്‍ സംഘങ്ങള്‍ ഗള്‍ഫിലെ ചില ഇന്ത്യന്‍ എംബസികള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്നത് ഇവരില്‍ നിന്നും പങ്കു പറ്റുന്ന ചില ഉദ്യോഗസ്ഥരാണ്. എംബസികള്‍ കേന്ദ്രീകരിച്ച് സാമൂഹ്യ പ്രവര്‍ത്തകരായി വിലസുന്നവരാണ് ഇത്തരം റാക്കറ്റുകള്‍ക്കായി വിടുപണി ചെയ്യുന്നതെന്ന ആക്ഷേപം ശക്തമാണ്.

ചില എംബസി ഉദ്യോഗസ്ഥര്‍ വിവിധ തരത്തില്‍ കബളിപ്പിക്കപ്പെട്ട് എംബസികളിലെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ ചൂഷണ വിധേയമാക്കുന്നുവെന്ന വാര്‍ത്തകളും ശക്തമാണ്.

 

 

 

Advertisment