Advertisment

തനിക്കെതിരെയുള്ള കേസ് പിണറായി സര്‍ക്കാരിന്റെ അവാര്‍ഡായി സ്വീകരിക്കുന്നു. കയ്യാമത്തെ പൂമാലയായും സ്വീകരിക്കും. മുന്‍‌കൂര്‍ ജാമ്യമെടുക്കാതെ ജയിലില്‍ പോകാന്‍ തയാറെന്നും പി കെ ഫിറോസ്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  വ്യാജരേഖ ചമച്ചെന്ന പേരില്‍ തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പിണറായി സര്‍ക്കാര്‍ തനിക്ക് നല്‍കിയിരിക്കുന്നത് പിണറായി സര്‍ക്കാരിന്റെ അവാര്‍ഡായി താന്‍ സ്വീകരിക്കുന്നു എന്നും കയ്യാമത്തെ പൂമാലയായും സ്വീകരിക്കുമെന്നും പി കെ ഫിറോസ്‌. കുവൈറ്റില്‍ കെ എം സി സി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഫിറോസ്‌.

Advertisment

publive-image

ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ നടത്തിയത് വിശ്വാസികളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. യു ഡി എഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികളുടെ ഉത്ഘാടനം നടത്താന്‍ മാത്രമേ പിണറായിക്ക് ആകുന്നുള്ളൂ. നിത്യോപയോഗ സാധനങ്ങളുടെ വന്‍ വില വര്‍ധനവും തൊഴിലില്ലായ്മയുമാണ് കേരളത്തില്‍ ഇന്നുള്ളത്.

വിലകുറഞ്ഞ ഏക വസ്തു അച്യുതാനന്ദന്‍ മാത്രമാണ്. ബന്ധു നിയമനത്തില്‍ ധാര്‍മ്മികതയുടെ പേരില്‍ ജയരാജന്‍ രാജിവച്ചിട്ടും കെ ടി ജലീലിന്റെ ബന്ധു നിയമനത്തില്‍ പിണറായി സംരക്ഷണം നല്‍കുകയാണ്. കെ ടി ജലീലിന്റെ ബ്ലാക്ക് മെയിലില്‍ പിണറായി പേടിച്ചിരിക്കുകയാണ്.

മാര്‍ച്ച് 8 ന് സര്‍ക്കാരിന്റെ കയ്യിലുള്ള ഈ വിഷയവുമായി ബന്ധപ്പെട്ട ഫയലുകള്‍ ആവശ്യപ്പെട്ട കോടതി നടപടി യൂത്ത് ലീഗിന്റെ ആദ്യ വിജയമായി കാണുന്നു.

കേരള ചരിത്രത്തില്‍ ജലീലിനെപ്പോലെ ഒരു നാണംകെട്ട മന്ത്രി ഉണ്ടായിട്ടില്ല. എ കെ ബാലന്റെ ഭീഷണിയൊന്നും യൂത്ത് ലീഗിന്റെ അടുക്കല്‍ നടക്കില്ലെന്നും മന്ത്രിസഭയുടെ രേഖ അടക്കം യൂത്ത് ലീഗ് കയ്യില്‍വച്ചു കൊണ്ടുതന്നെയാണ് സമരമുഖത്തുള്ളത്. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരും. കൈയ്യാമാത്തെ പൂമാലയായി സ്വീകരിച്ചുകൊണ്ട് അവസാന ശ്വാസം വരെയും ഇതിനെതിരെ പോരാടും.

തനിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന കേസുകളില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ വന്നാല്‍ മുന്‍‌കൂര്‍ ജാമ്യമെടുക്കാതെ ജയിലില്‍ പോകാന്‍ തയാറെന്നും പി കെ ഫിറോസ്‌ പറഞ്ഞു.  ഈ പോരാട്ടത്തില്‍ നിന്നും പിന്തിരിഞ്ഞാല്‍ നമ്മളില്ലെന്നു ഓരോ പ്രവര്‍ത്തകനും മനസിലാക്കണമെന്നും ഓര്‍മ്മപ്പെടുത്തി.

വിജയം വരെയും പോരാട്ടം തുടരും. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പിണറായി ഒറ്റപ്പെടും.  സി പി എം എന്ന പ്രസ്ഥാനത്തിനുള്ളില്‍ നല്ല കമ്മ്യൂണിസ്റ്റുകള്‍ ഉണ്ടെന്നും പിണറായി മനസിലാക്കിയാല്‍ നല്ലതായിരിക്കും എന്നും പറഞ്ഞു.  ആ നല്ല കമ്മ്യൂണിസ്റ്റുകളുടെ പിന്തുണ യൂത്ത് ലീഗ് പൂര്‍ണ്ണമായും ലഭിക്കുന്നുണ്ടെന്നും ഫിറോസ്‌ പറഞ്ഞു.

 

 

Advertisment