Advertisment

ഇ പി ജയരാജന്റെ മകന്‍ ജിതിന്‍ രാജ് ദുബായില്‍ കുഴപ്പത്തിലായത് അറ്റ്‌ ലസ് രാമചന്ദ്രന്റെ മകള്‍ മഞ്ജുവിനെയും ഭര്‍ത്താവ് അരുണിനെയും സഹായിച്ചതിന്. ഇരുവര്‍ക്കും ബാങ്ക് വായ്പ ലഭിക്കാന്‍ സഹായത്തിനായി നല്‍കിയ ചെക്ക് ജയരാജന്റെ മകനെ വെട്ടിലാക്കി

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ്: മുന്‍ മന്ത്രി ഇ പി ജയാരാജന്റെ മകന്‍ ജിതിന്‍ രാജ് ദുബായില്‍ കേസില്‍ കുടുങ്ങിയത് മലയാളികളുടെ വിശ്വസ്ത സ്ഥാപനമായിരുന്ന അറ്റ്‌ ലസ് രാമചന്ദ്രന്റെ മകളെയും ഭര്‍ത്താവിനെയും കേസില്‍ നിന്ന് രക്ഷിക്കാന്‍ നടത്തിയ നീക്കങ്ങള്‍ക്കിടെ.

Advertisment

സാമ്പത്തിക പ്രശ്നങ്ങളില്‍പ്പെട്ട് ജയിലിലായ രാമചന്ദ്രന്റെ മകള്‍ മഞ്ജുവിനും ഭര്‍ത്താവ് അരുണിനും ബാങ്കില്‍ നിന്ന് സഹായം ലഭിക്കാനായി നല്‍കിയ ചെക്കാണ് ജിതിന് വിനയായത്. മഞ്ജുവും അരുണും വാക്ക് പാലിക്കാതെ വന്നതോടെ ജിതിന്‍ കുഴപ്പത്തിലാകുകയും ചെയ്തു. വിഷയം ഇന്ന് വടക്കാഞ്ചേരി എം എല്‍ എ അനില്‍ അക്കരെയാണ് നിയമസഭയില്‍ ഉന്നയിച്ചത്.

publive-image

രണ്ട് മാസത്തിനകം ഫണ്ട് വരുമെന്നും ഒരു പ്രശ്നവുമില്ലെന്നുമാണ് അരുണ്‍ ജിതിനെ പറഞ്ഞു വിശ്വസിപ്പിച്ചത്‌. അങ്ങനെയാണ് ഏഴ് ലക്ഷം ദിര്‍ഹത്തിനുള്ള ബാങ്ക് ചെക്ക് രാജു സുഹൃത്തായ അരുണിനും മഞ്ജുവിനുമായി നല്‍കിയത്. ഇതിന് പകരമായി മഞ്ജു തുല്യ തുകക്കുള്ള ചെക്ക് രാജുവിനും നല്‍കി. എന്നാല്‍ പറഞ്ഞ കാലാവധിക്കുള്ളില്‍ അരുണും മഞ്ജുവും പണം ജിതിന് പണം നല്‍കിയില്ല. മാത്രമല്ല, അതിനിടെ അരുണും മഞ്ജുവും ജയിലിലാവുകയും ചെയ്തു.

ഇതോടെ രാജു വെട്ടിലായി. അതിനിടെ അരുണും മഞ്ജുവും നല്‍കിയ ചെക്കുകളില്‍ പണമില്ലാതെ വന്നതോടെ ജിതിനെതിരെ രണ്ട് മാസത്തെ ജയില്‍ ശിക്ഷ ഉള്‍പ്പെടുന്ന ഉത്തരവ് വന്നു. അപ്പോഴേക്കും ജിതിന്‍ കേരളത്തിലേക്ക് പോന്നിരുന്നു.

publive-image

ഇതിനെതിരെ മഞ്ജുവിനെ പ്രതിചേര്‍ത്ത് അവര്‍ നല്‍കിയ ചെക്ക് കാണിച്ച് ജിതിനും പോലീസില്‍ പരാതി നല്‍കിയിരുന്നു. മഞ്ജു നല്‍കിയ ചെക്ക് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഈ കേസില്‍ മഞ്ജുവിന് കോടതി രണ്ട് മാസത്തെ ശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ മഞ്ജുവും അരുണും മറ്റു കേസുകളിലായി ഇപ്പോഴും ജയിലിലായതിനാല്‍ ഇക്കാര്യത്തില്‍ പിന്നീടുള്ള നീക്കങ്ങളൊന്നും നടന്നില്ല.

മഞ്ജുവിനും അരുണിനും രാജു ചെക്ക് നല്‍കിയ കാര്യം അടുത്ത സുഹൃത്തുക്കള്‍ പോലും അറിഞ്ഞിരുന്നില്ല. പെട്ടെന്ന് സുഹൃത്തിനെ രക്ഷിക്കാനായി നല്‍കിയതെന്നായിരുന്നു വിഷയം പ്രശ്നമായപ്പോള്‍ രാജുവിന്റെ മറുപടി.

കോടതി വിധി വന്നതോടെ രാജുവിന് തിരിച്ച്‌ എത്താനായതുമില്ല. ഇനി അരുണും മഞ്ജുവും ജയില്‍ മോചിതരായി അവരുടെ ഇടപാടുകള്‍ തീര്‍ത്താല്‍ മാത്രമേ രാജുവിനും യു.എ.ഇയിലേക്ക് തിരിച്ചെത്താനാവുകയുള്ളു.

atlasramachandran jithin raj
Advertisment