Advertisment

ദുരന്ത ദിവസം രാത്രിയിലും ആര്‍ച്ചയും ശ്രീഭദ്രയും അഭിനവും സംസാരിച്ചത് കളിപ്പാട്ടങ്ങളെ കുറിച്ച് ; കളിപ്പാട്ടങ്ങള്‍ക്ക് പകരം ജാന്‍വിയ്ക്കും ജാനകിയ്ക്കും അരികിലേക്ക് എത്തിയത് പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരവും

New Update

തിരുവനന്തപുരം: നേപ്പാളിൽ വിഷവാതകം ശ്വസിച്ച് മരിച്ച ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ രോഹിണി ഭവനിൽ പ്രവീണിന്റെ മൂന്ന് മക്കളും ദുരന്തം നടന്ന തിങ്കളാഴ്ച രാത്രിയും നാട്ടിലുള്ള അച്ഛന്റെ സഹോദരി പ്രസീതയുടെ മക്കളോട് വാട്സ് ആപ്പിലൂടെ സംസാരിച്ചിരുന്നു. തിരിച്ചുവരുമ്പോൾ കൊണ്ടുവരാമെന്നേറ്റ കളിപ്പാട്ടങ്ങളെക്കുറിച്ച്.

Advertisment

publive-image

പ്രവീണിന്റെ മക്കളായ ശ്രീഭദ്ര, ആർച്ച,​ അഭിനവ് എന്നിവരും പ്രസീതയുടെ മക്കളായ ജാനകിയും ജാൻവിയും വലിയ കൂട്ടുകാരായിരുന്നു. എല്ലാവരും ഒരുമിച്ചു ചേരുമ്പോൾ വീട്ടിൽ കളിചിരികളും കിളിക്കൊഞ്ചലുകളും നിറയും. ദുരന്ത ദിവസം രാത്രി 12 വരെ കുട്ടികൾ വാട്സ് ആപ്പിലൂടെ പരസ്‌പരം സംസാരിച്ചിരുന്നു.

കളിപ്പാട്ടങ്ങൾ മറക്കാതെ കൊണ്ടുവരണമെന്ന് ആവർത്തിച്ചാണ് ജാനകിയും ജാൻവിയും സംസാരം അവസാനിപ്പിച്ചത്. ​ കാത്തിരുന്ന കളിപ്പാട്ടങ്ങൾക്ക് പകരം ഒടുവിൽ എത്തിയത് കൂട്ടുകാരുടെ ചേതനയറ്റ ശരീരം.ജ്യേഷ്ഠൻ പ്രവീണിനെ പ്രസീതയ്ക്കും ജീവനായിരുന്നു. അടുത്ത കൂട്ടുകാരെപ്പോലെയായിരുന്നു ഇരുവരും. എന്ത് വിഷമം ഉണ്ടായാലും പ്രസീത ആദ്യം പറയുന്നത് പ്രവീണിനോടായിരുന്നു.

അതിന് ഉടനടി പരിഹാരവും ഉണ്ടാവും. 'നീ പേടിക്കാതെ, ഞാനില്ലേ കൂടെ' എന്ന സഹോദരന്റെ സ്‌നേഹം നിറഞ്ഞ വാക്കുകൾ കേൾക്കുമ്പോൾ പ്രസീതയ്ക്ക് വല്ലാത്ത ധൈര്യവും ആശ്വാസവുമായിരുന്നു. കവിളത്ത് ഉമ്മ നൽകി അവൾ സ്ന‌േഹം പ്രകടമാക്കും.

സ്‌നേഹ നിധിയായ പൊന്നാങ്ങളയെയും ഭാര്യ ശരണ്യയെയും മൂന്ന് മക്കളെയും അപ്രതീക്ഷിതമായി വിധി തട്ടിയെടുത്തുവെന്നത് പ്രസീതയ്ക്ക് ഉൾക്കൊള്ളാനാവുന്നില്ല. ജലപാനമില്ലാതെ കട്ടിലിൽ തളർന്നു കിടപ്പാണ് പ്രസീത.

മറ്റൊരു മുറിയിൽ പ്രസീതയുടെ അമ്മ പ്രസന്നയും അച്ഛൻ കൃഷ്‌ണൻ നായരും തളർന്നുകിടപ്പുണ്ട്. അവരെയെല്ലാം ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും വിങ്ങിപ്പൊട്ടുന്നു.

Advertisment