Advertisment

ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രവചിച്ച് മാതൃഭൂമി ന്യൂസ്-സീ വോട്ടര്‍, മനോരമ ന്യൂസ്-വിഎംആര്‍ അഭിപ്രായ സര്‍വേകള്‍; മാതൃഭൂമിയുടെ രണ്ടാംഘട്ട അഭിപ്രായ സര്‍വേ പ്രവചിക്കുന്നത് എല്‍ഡിഎഫിന് 73-83 സീറ്റുകള്‍; മനോരമ ന്യൂസ് പ്രവചിക്കുന്നത് 77-82 സീറ്റുകള്‍

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രവചിച്ച് മാതൃഭൂമി ന്യൂസ്-സീ വോട്ടര്‍ രണ്ടാംഘട്ട അഭിപ്രായ സര്‍വേയും, മനോരമ ന്യൂസ്-വിഎംആര്‍ അഭിപ്രായ സര്‍വേയും. എല്‍ഡിഎഫിന് 73-83 സീറ്റുകളാണ് മാതൃഭൂമി ന്യൂസിന്റെ സര്‍വേ പ്രവചിക്കുന്നത്.

മാര്‍ച്ച് 19-ന് പുറത്തെത്തിയ ആദ്യഘട്ട സര്‍വേയില്‍ 75-83 സീറ്റുകള്‍ വരെയായിരുന്നു എല്‍.ഡി.എഫിന് പ്രവചിച്ചിരുന്നത്. അതേസമയം ആദ്യഘട്ട സര്‍വേയില്‍ യു.ഡി.എഫിന് പ്രവചിക്കപ്പെട്ടിരുന്നത് 56-64 സീറ്റുകളായിരുന്നു. എന്നാല്‍ രണ്ടാംഘട്ട സര്‍വേയില്‍ 56-66 സീറ്റുകളാണ് പ്രവചിക്കുന്നത്.

എന്‍.ഡി.എയ്ക്ക് 0-2 സീറ്റുകളായിരുന്നു ആദ്യഘട്ട സര്‍വേയില്‍ പ്രവചിക്കപ്പെട്ടിരുന്നതെങ്കില്‍ രണ്ടാംഘട്ടത്തില്‍ 0-1 സീറ്റുകളാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മനോരമ ന്യൂസ്-വിഎംആര്‍ അഭിപ്രായ സര്‍വേ 77-82 സീറ്റുകളാണ് ഇടതുമുന്നണിക്ക് പ്രവചിക്കുന്നത്. യുഡിഎഫിന് 54-59 സീറ്റുകളും, എന്‍ഡിഎയ്ക്ക് 0-3 സീറ്റുകളും സര്‍വേ പ്രവചിക്കുന്നു. മറ്റുള്ളവര്‍ക്ക് 0-1 സീറ്റാണ് പ്രവചനം. നേമത്തും തിരുവനന്തപുരത്തും എന്‍ഡിഎ വിജയിക്കുമെന്നാണ് പ്രവചനം.

Advertisment