Advertisment

കേല്‍വി തകരാറുള്ള കുട്ടികളെ പീഡിപ്പിച്ചു ; വൈദികര്‍ക്ക് നാല്‍പത് വര്‍ഷത്തിലധികം തടവ് ശിക്ഷ

New Update

അര്‍ജന്‍റീന: കേള്‍വിത്തകരാറുള്ള കുട്ടികള്‍ക്ക് വേണ്ടി പള്ളി നടത്തിയിരുന്ന സ്കൂളില്‍ വച്ച് വിദ്യാര്‍ത്ഥികളെ പീ‍ഡിപ്പിച്ച രണ്ടു വൈദികര്‍ക്ക് നാല്‍പത് വര്‍ഷത്തിലധികം തടവ് ശിക്ഷ വിധിച്ച് അര്‍ജന്‍റീനയിലെ കോടതി. അര്‍ജന്‍റീനയിലെ മെന്‍ഡോസയിലാണ് സംഭവം. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ജന്മനാട്ടില്‍ ആയിരുന്നു റോമന്‍ കാത്തോലിക് പുരോഹിതന്‍ വിദ്യാര്‍ത്ഥികളെ വര്‍ഷങ്ങളോളം പീഡിപ്പിച്ചത്.

Advertisment

publive-image

ഹൊരാസിയോ കോര്‍ബച്ചോ, നിക്കോളാ കൊരാഡി എന്നീ വൈദികര്‍ക്കും ഇവയെ സഹായിച്ച സ്കൂളിലെ തോട്ടക്കാരനായ അര്‍മാന്‍ഡോ ഗോമസിനുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

2004 നും 2016നും ഇടയിലാണ് ഇവര്‍ പള്ളി വക സ്കൂളിലെ കേള്‍വിത്തകരാറുള്ള വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചത്. 89 വയസുകാരനായ നിക്കോളാ കൊരാഡിക്ക് 42 വര്‍ഷമാണ് തടവ് ശിക്ഷ വിധിച്ചിട്ടുള്ളത്. ഈ വൈദികന്‍ ഇറ്റലിയിലെ വെറോണ എന്ന സ്ഥലത്തെ പള്ളി സ്കൂളില്‍ കുട്ടികളെ പീഡിപ്പിച്ചതിന് നേരത്തെ അന്വേഷണം നേരിട്ടിരുന്നു. എന്നാല്‍ ഈ കേസുകള്‍ തെളിഞ്ഞിരുന്നില്ല. ഇവര്‍ക്ക് സഹായം ചെയ്ത ഗോമസിന് 18 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി.

മൂന്നംഗ ബെഞ്ചിന്‍റേതാണ് വിധി. പ്രായ പൂര്‍ത്തിയാകാത്ത ആണ്‍, പെണ്‍ വിദ്യാര്‍ത്ഥികളെയാണ് ഇവര്‍ പീഡിപ്പിച്ചതായി കണ്ടെത്തിയത്. കേള്‍വിത്തകരാറുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു പള്ളിവക സ്കൂള്‍. ഇത്തരം സംഭവങ്ങള്‍ സംഭവിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ പള്ളിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന നിരീക്ഷണത്തോടെയാണ് വിധി. സ്കൂളിലെ ബാത്തറൂമുകളില്‍ വച്ചും, ഡോര്‍മിറ്ററിയില്‍ വച്ചും വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

2016ലാണ് സ്കൂളില്‍ വച്ച് നടന്ന പീഡനത്തേക്കുറിച്ചുള്ള വിവരം പുറത്തറിയുന്നത്. ആരോപണങ്ങളില്‍ വാസ്തവമുണ്ടെന്ന് കണ്ടെത്തിയതോടെ സ്ഥാപനം അടച്ചിരുന്നു. 13 വിദ്യാര്‍ത്ഥികളാണ് വൈദികര്‍ക്കെതിരെ പരാതിയുമായി എത്തിയത്. വൈദികര്‍ക്ക് പീഡനത്തിന് ഒത്താശ ചെയ്തു നല്‍കിയ നാല്‍പ്പത്തിരണ്ടുകാരിയായ കന്യാസ്ത്രീ കൊസാകോ കുമികോ നേരത്തെ കോടതിയില്‍ കീഴടങ്ങിയിരുന്നു.

ഓഗസ്റ്റ് അഞ്ചിനാണ് കേസിലെ വാദം ആരംഭിച്ചത്. കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനാവില്ലെന്നും അര്‍ജന്‍റീനയിലെ കോടതി വ്യക്തമാക്കി. ഇവര്‍ പീഡിപ്പിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്ത നിരവധി കുട്ടികളുടെ മുന്‍പില്‍ വച്ചായിരുന്നു കോടതി വിധി പ്രസ്താവിച്ചത്.

കേസ് മൂടിവക്കാനുള്ള പള്ളിയുടെ ശ്രമങ്ങളെ വകവയ്ക്കാതെ മുന്നോട്ട് പോയവര്‍ക്കുള്ള മറുപടിയാണ് കോടതിവിധിയെന്ന് കുട്ടികളുടെ രക്ഷിതാക്കളിലൊരാള്‍ പറഞ്ഞു. കേള്‍വിത്തകരാറുള്ള കുട്ടികള്‍ തങ്ങള്‍ക്ക് സംഭവിക്കുന്നത് എന്താണെന്ന് മറ്റുള്ളവരോട് വിശദമാക്കാതിരിക്കാന്‍ ആംഗ്യ ഭാഷ ഉപയോഗിക്കുന്നതില്‍ നിന്ന് വൈദികര്‍ വിലക്കിയിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു

Advertisment