Advertisment

പ്രധാനമന്ത്രി രാജിവെക്കുക : പ്രതിഷേധവുമായി ഫ്രറ്റേണിറ്റി

New Update

publive-image

മലപ്പുറം : സൗജന്യ വാക്‌സിനേഷന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു കൊണ്ട് കോളേജുകളിൽ ബാനറുകൾ സ്ഥാപിക്കാനുള്ള യു.ജി.സി നിർദ്ദേശത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലയിലെ വിവിധ കാമ്പസുകളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾ ഉയർന്നു. റിസൈൻ മോദി എന്ന ബാനർ കോളേജ് ഗേറ്റിന് മുന്നിൽ ഉയർത്തി വേറിട്ട പ്രതിഷേധവുമായി നസ്റ കോളേജ്, അജാസ് കോളേജ്, എം.ഇ.എസ് മമ്പാട്, എം.ഇ.എസ് പൊന്നാനി, മലപ്പുറം കോളേജ്, പി.ടി.എം., കെ.എം.സി.ടി ലോ കോളേജ്, മലബാർ, വേങ്ങര, കാലിക്കറ്റ് സർവകലാശാല, പി.എസ്.എം.ഒ, എൻ.എസ്.എസ് മഞ്ചേരി, യൂണിറ്റി മഞ്ചേരി, സുല്ലാസല്ലാം അരീക്കോട്, സഫ വളാഞ്ചേരി, മജിലിസ്, എം.ഇ.എസ് കെ വി എം വളാഞ്ചേരി തുടങ്ങിയ കോളേജുകളിൽ പ്രതിഷേധ പരിപാടികൾ നടന്നത്.

യു ജി സി നിർദേശം പ്രതിഷേധാർഹം. കലാലയങ്ങളെ കാവി വൽക്കരണത്തെ ശക്തമായി എതിർക്കും. കോവിഡ് വാക്‌സിനേഷൻ മറിച്ചു വിറ്റ, മഹാമാരിയിലേക്ക് ജനങ്ങളെ നിർദ്ദയം തള്ളിവിട്ട, മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും വരെ ധ്വംസിക്കുന്ന ഭരണകൂട ഭീകരതകൾ നിരന്തരം അഴിച്ചുവിടുന്ന, പൗരത്വഭേദഗതി,കാർഷിക ജനദ്രോഹ നിയമങ്ങൾ നിർദാക്ഷിണ്യം നടപ്പാക്കുന്ന ഫാഷിസ്റ്റ് സർക്കാരിനും മോദിക്കും വിധേയത്വത്തിന്റെ നന്ദിയുടെ വാക്കുകളല്ല, പകരം, പ്രതിഷേധത്തിന്റെ മുദ്രാവാക്യങ്ങളാണ് പ്രബുദ്ധമായ കലാലയങ്ങളിൽ ഉയരുക. ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഡോ സഫീർ, ഫയാസ് ഹബീബ്, ഷമീമ സക്കീർ, ഷരീഫ് സി.പി, ജസീം സുൽത്താൻ, തുടങ്ങിയവർ സംസാരിച്ചു.

Advertisment