Advertisment

'വാരിയംകുന്നന്‍'; പൃഥിരാജിനെതിരെ സൈബര്‍ ആക്രമണം; താരത്തിന്റെ കുടുംബത്തെ അധിക്ഷേപിച്ചും കമന്റുകള്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ നടന്‍ പൃഥ്വിരാജിന് നേരെ സൈബര്‍ ആക്രമണം. ‘വാരിയംകുന്നൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ അനൗൺസ്മെൻ്റ് ആഷിഖ് അബുവും പൃഥ്വിരാജും ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ സമൂഹമധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിനു ശേഷം കടുത്ത സൈബർ ആക്രമണമാണ് പൃഥ്വിരാജ് നേരിടുന്നത്.

പൃഥ്വി പിൻമാറണം എന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ അടക്കമുള്ള ഒരു വിഭാഗം രംഗത്തെത്തി. അദ്ദേഹത്തിന്റെ കുടുംബത്തെ വരെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്ന തരത്തിലുള്ള അക്രമമാണ് ഇപ്പോൾ നടക്കുന്നത്.

https://www.facebook.com/PrithvirajSukumaran/posts/3034888606566183

‘ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.;- ഇങ്ങനെയായിരുന്നു പൃഥ്വിയുടെ കുറിപ്പ്.

https://www.facebook.com/brmenonbjp/posts/1616633475167353

ചിത്രത്തില്‍ നിന്ന് പിന്മാറണമെന്നും അല്ലെങ്കിൽ ചരിത്രം നിങ്ങളെ ഒറ്റുകാരൻ എന്ന് രേഖപ്പെടുത്തുമെന്നാണ് ബി.ജെ.പി നേതാവ് ബി രാധാകൃഷ്ണ മോനോന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ചിത്രത്തിനെതിരെയാണ് അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

https://www.facebook.com/aliakbarfilmdirector/posts/10224182200449110

ആഷിഖ് അബുവും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വാരിയംകുന്നൻ. സിക്കന്ദറും മൊയ്ദീനുമാണ് സിനിമ നിർമിക്കുന്നത്. ഹർഷദ്, റമീസ് എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. ഷൈജു ഖാലിദ് ആണ് സിനിമാട്ടോഗ്രാഫി. എഡിറ്റ് സൈജു ശ്രീധരൻ. സഹ സംവിധായകനായി മുഹ്സിൻ പരാരി. സമീറ സനീഷ് ആണ് കോസ്റ്റ്യൂം.

Advertisment