Advertisment

മന്ത്രീജിയും ഒരിക്കൽ ബിരുദ ധാരിയായിരുന്നു ;സ്മൃതി ഇറാനിക്കെതിരെ പരിഹാസവുമായി പ്രിയങ്കാ ചതുർവേദി

New Update

ഡല്‍ഹി : തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ബിരുദപഠനം പൂർത്തിയാക്കിയിട്ടില്ലെന്ന് വെളിപ്പെടുത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് വക്താവ് പ്രിയങ്കാ ചതുർവേദി.

Advertisment

publive-image

സ്മൃതി ഇറാനി പണ്ട് അഭിനയിച്ച സൂപ്പർ ഹിറ്റ് സീരിയൽ 'ക്യൂൻകി സാസ് ഭീ കഭീ ബഹൂ ഥീ'യുടെ ടൈറ്റിൽ ഗാനത്തിന്‍റെ പാരഡി പാടിയായിരുന്നു പ്രിയങ്കാ ചതുർവേദിയുടെ പരിഹാസം.

സ്മൃതി ഇറാനി അഭിനയിക്കുന്ന ഒരു പുതിയ സീരിയൽ വരുന്നുണ്ടെന്ന് ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രിയങ്ക പരിഹസിച്ചു. 'ക്യൂൻകി മന്ത്രീജി ഭീ കഭീ ഗ്രാജ്വേറ്റ് ഥീ' എന്നാണ് സീരിയലിന്‍റെ പേര് (കാരണം, മന്ത്രീജിയും ഒരിക്കൽ ബിരുദധാരിയായിരുന്നു) എന്ന് പ്രിയങ്ക പറയുന്നു.

Advertisment