Advertisment

പ്രൊഫ. എസ്. ശിവദാസിന് ലേബർ ഇന്ത്യയുടെ ആദരവ്

New Update

മരങ്ങാട്ടുപിള്ളി : 80 ആം പിറന്നാൾ ആശംസകളുമായി പ്രൊഫ. എസ്. ശിവദാസിന് ലേബർ ഇന്ത്യയുടെ ആദരവ്.

Advertisment

publive-image

ലേബർ ഇന്ത്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ ലേബർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ ജോർജ് കുളങ്ങര അധ്യക്ഷത വഹിച്ച യോഗത്തിൽ ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ മുൻ മീഡിയ റിലേഷൻ ഡയറക്ടർ ഡോ. എ. പി. ജയരാമൻ പ്രൊഫ എസ് ശിവദാസ് പിന്നിട്ട വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം അവതരിപ്പിച്ചു.

publive-image

പ്രൊഫ. എസ്. ശിവദാസും പത്നി സുമ ശിവദാസും ചേർന്ന് നിലവിളക്ക് തെളിയിച്ചു. ചടങ്ങിൽ പ്രൊഫ എസ്. ശിവദാസ് എഴുതിയ ആദരം, സ്നേഹപ്പുഴ, ശാസ്ത്രം, ശാസ്ത്രജ്ഞൻ, ശാസ്ത്രകഥകൾ, മൂലക പ്രപഞ്ചം എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. മുൻ എം.എൽ. എ. വി. എൻ. വാസവൻ, മലയാളത്തിന്റെ എഴുത്തമ്മ ഡോ. എം. ലീലാവതി, പ്രൊഫ. എം. കെ പ്രസാദ്, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെയും, ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുടേയും മുൻ വൈസ് ചാൻസിലർ ഡോ. വി. എൻ. രാജശേഖരൻ പിള്ള, ലേബർ ഇന്ത്യ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സന്തോഷ് ജോർജ് കുളങ്ങര, ആർ ഗോപാലകൃഷ്ണൻ,ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം, സി. പി. അരവിന്ദാക്ഷൻ, ചേപ്പാട് ഭാസ്കരൻ നായർ, ഡോ ബാബു ചെറിയാൻ, പ്രൊഫ. ചന്ദ്രമോഹൻ, പ്രൊഫ. കെ. ആർ. ജനാർദ്ദനൻ, ഡോ. വി.പി.എൻ. നമ്പൂതിരി, കിളിരൂർ രാധാകൃഷ്ണൻ, സി. ആർ. ദാസ്, മണമ്പൂർ രാജൻ ബാബു, അനിൽകുമാർ വടവാതൂർ, ഡോ. രവീന്ദ്രൻ നായർ, ആശ്രാമം ഭാസി, ഫാ. അലക്സ്, പ്രൊഫ പി. സി. ജോൺ, രവി ഡി. സി., എം. ആർ. ഗോപാലകൃഷ്ണൻ, പ്രൊഫ സൂസൻ ജോൺ, ഡോ. ബാലശങ്കർ, അപ്പു ശിവദാസ്, ദീപു ശിവദാസ് തുടങ്ങിവർ സംസാരിച്ചു.

publive-image

ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൌണ്ടേഷന്റെ നേതൃത്വത്തിൽ ഒരു കോടി പ്ലാവ് നടുന്ന പദ്ധതിയുടെ ഉദ്ഘാടനവും ഇതിനോട് അനുബന്ധിച്ചു നടന്നു. ലേബർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ ജോർജ് കുളങ്ങരയിൽ നിന്നും പ്രൊഫ എസ്. ശിവദാസ് ആദ്യ പ്ലാവിൻ തൈ ഏറ്റുവാങ്ങി.

prof s sivadas
Advertisment