Advertisment

'അദാനിക്ക് ലോണ്‍ അനുവദിക്കരുത്';ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിനത്തിനിടെ ഗ്രൗണ്ടിലിറങ്ങി പ്രതിഷേധം; വീഡിയോ 

New Update

publive-image

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരത്തിനിടെ അദാനിക്കെതിരെ പ്രതിഷേധം. 'നോ 1 ബില്യണ്‍ ഡോളര്‍ അദാനി ലോണ്‍' എന്ന പ്ലക്കാര്‍ഡുമായിട്ടായിരുന്നു പ്രതിഷേധം. ഓസ്‌ട്രേലിയയിലെ ഖനി കമ്പനിക്ക് 5000 കോടി രൂപയുടെ ലോണ്‍ അനുവദിക്കാനുള്ള എസ്.ബി.ഐയുടെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം.

സ്റ്റോപ്പ് അദാനി ഗ്രൂപ്പില്‍ പെട്ടവരാണ് പ്രതിഷേധക്കാര്‍. അദാനിക്ക് ഒരു ബില്യണ്‍ ഡോളര്‍ ഓസ്ട്രേലിയന്‍ ഡോളര്‍ വായ്പ അനുവദിക്കരുതെന്ന് എസ്.ബി.ഐയോട് ആവശ്യപ്പെട്ട് സ്റ്റോപ്പ് അദാനി ഗ്രൂപ്പ് വെള്ളിയാഴ്ച പത്രക്കുറിപ്പ് ഇറക്കിയിരുന്നു.

ഗ്രൗണ്ടിലിറങ്ങിയ പ്രതിഷേധക്കാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഒടുവില്‍ പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. സ്റ്റോപ് അദാനി ഹാഷ് ടാഗോടെ നിരവധി പേരാണ് ട്വീറ്റ് ചെയ്യുന്നത്.

Advertisment