Advertisment

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എംവി ശ്രേയാംസ്‌കുമാറിനെതിരെ കലാപമുയര്‍ത്തി നേതാക്കള്‍ ! ശ്രേയാംസ്‌കുമാര്‍ രാജി വയ്ക്കണമെന്ന് ആവശ്യം. എല്‍ജെഡി ജനറല്‍ സെക്രട്ടറിമാരടക്കം നാലു പേര്‍ രാജി നല്‍കി. പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാതെ മുങ്ങി സംസ്ഥാന പ്രസിഡന്റ്. പാര്‍ട്ടിയുടെ തോല്‍വിക്ക് പിന്നില്‍ മാതൃഭൂമി ചാനലും പത്രവുമെന്ന് നേതാക്കളുടെ ആക്ഷേപം !

New Update

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ ലോക്താന്ത്രിക് ജനതാദളിൽ പൊട്ടിത്തെറി. പാർട്ടി ജനറൽ സെക്രട്ടറിമാരടക്കം നാലുപേർ രാജി വച്ചു. പാർട്ടി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്‌കുമാറിനെതിരെ കലാപക്കൊടി ഉയർത്തിയാണ് രാജി.

Advertisment

publive-image

വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിയിൽ കഹലം രൂക്ഷമാകാനാണ് സാധ്യത. പാർട്ടിക്കുണ്ടായ ദയനീയ തോൽവിക്ക് ഉത്തരവാദി പ്രസിഡന്റ് എംവി ശ്രേയാംസ്‌കുമാറാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. അദ്ദേഹം എംപി സ്ഥാനം അടക്കം രാജി വയ്ക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നുണ്ട്.

ഇത്തവണ ഇടതുമുന്നണി ലോക്താന്ത്രിക് ജനതാദളിന് മൂന്നു സീറ്റുകളാണ് നൽകിയത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളായ കൽപ്പറ്റ, കൂത്തുപറമ്പ്, ജെഡിഎസിന്റെ സിറ്റിങ് സീറ്റായ വടകര എന്നിവയാണ് നൽകിയ സീറ്റുകൾ. ഇതിൽ കൂത്തുപറമ്പിൽ മാത്രമാണ് വിജയിക്കാനായത്.

കൽപ്പറ്റയിൽ എംവി ശ്രേയാംസ്‌കുമാറും, വടകരയിൽ മനയത്ത് ചന്ദ്രനുമാണ് പരാജയപ്പെട്ടത്. നേരത്തെ കൽപ്പറ്റയിൽ സിപിഎം നേതാവായ സികെi ശശീന്ദ്രൻ 10000ത്തിലേറെi വോട്ടുകൾക്ക് വിജയിച്ചi മണ്ഡലമായിരുന്നു. ഇവിടെയാണ്i ശ്രേയാംസ് പരാജയപ്പെട്ടത്.

വടകരയിൽ കെകെ രമയോടാണ് മനയത്ത് ചന്ദ്രന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. എംപിയായ ശ്രേയാംസ്‌കുമാർ തന്നെ നിയമസഭയിലേക്കും മത്സരിച്ചതാണ് വലിയ ഇടതു തരംഗത്തിലും മണ്ഡലം നഷ്ടമാക്കിയതെന്നാണ് എൽജെഡിയിലെ ഒരു വിഭാഗം പറയുന്നത്. അതുകൊണ്ടുതന്നെ ശ്രേയാംസ്‌കുമാറിന് തുടരാൻ അർഹതയില്ലെന്നും നേതാക്കൾ പറയുന്നു.

എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷേക് പി ഹാരിസ്, വി സുരേന്ദ്രൻ പിള്ള, വൈസ് പ്രസിഡന്റ് എ ശങ്കരൻ, പാർലമെന്റ് ബോർഡ് ചെയർമാൻ ചാരുപാറ രവി എന്നിവരാണ് രാജിവച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇവർ രാജി പ്രഖ്യാപിച്ചത്.

അതിനിടെ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാതെ ശ്രേയാംസ്‌കുമാർ മാറി നിന്നുവെന്നാണ് സൂചന. യോഗത്തിൽ ശ്രേയാംസിനും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മാതൃഭൂമി ചാനലിനും പത്രത്തിനുമെതിരെ രൂക്ഷ വിമർശനമുണ്ടായി.

ചാനലും പത്രവും ഇടതുപക്ഷത്തിന് എതിരായിരുന്നുവെന്നു ഇതു പാർട്ടി തോൽക്കാൻ കാരണമായെന്നും നേതാക്കൾ വിമർശിച്ചു. ശ്രേയാംസ് കുമാർ തോറ്റതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ചില ഇടതു നേതാക്കളും പ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സന്ദേശങ്ങളും ചിലർ യോഗത്തിൽ അവതരിപ്പിച്ചു.

Advertisment