Advertisment

മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിലേക്ക് കെ.എസ്.യു മാര്‍ച്ച്; നാളെ കോണ്‍ഗ്രസ് കളക്ടറേറ്റ് ധര്‍ണ നടത്തും

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവെക്കുക, ക്രിമിനലുകൾക്ക് വേണ്ടി പൊതുഖജനാവ് ധൂർത്തടിക്കുന്ന സർക്കാർ നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെപിസിസി ആഹ്വാനപ്രകാരം ജില്ലകളിൽ കളക്ട്രേറ്റുകളിലേക്ക് ജൂലൈ 29 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അറിയിച്ചു.

ജൂലൈ 30ന് സംസ്ഥാന വ്യാപകമായി മണ്ഡലം തലത്തിൽ ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങളും നടത്തും.

അതേസമയം, വി. ശിവന്‍കുട്ടി മന്ത്രിസ്ഥാനത്തു നിന്ന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.

ശിവന്‍കുട്ടി രാജിവെച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ദേവസ്വം ബോര്‍ഡ് ജംങ്ഷനില്‍ പോലീസ് ബാരിക്കേട് കെട്ടി അടച്ചിരുന്നു. ഇത് മറികടന്ന് മുന്നോട്ട് പോകാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു.

v sivankutty
Advertisment