Advertisment

കൊടിപിടിക്കില്ലെന്ന് പറഞ്ഞ് സമരമുഖത്ത് നിന്ന് പിന്മാറിയ മഹനാണ് ഇപ്പോള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത്... രമേശ് ചെന്നിത്തലയെ കുറ്റപ്പെടുത്തി പിഎസ് ശ്രീധരന്‍പിള്ള

New Update

publive-image

കോഴിക്കോട്: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് ഭക്തര്‍ക്കെതിരെയുള്ള കേസുകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള. ഈ വിഷയത്തില്‍ എന്‍എസ്‌എസ് എടുത്തിട്ടുള്ള നിലപാട് ആത്മാര്‍ത്ഥമാണെന്നും അദേഹം പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കൊടിപിടിക്കില്ലെന്ന് പറഞ്ഞ് സമരമുഖത്ത് നിന്ന് പിന്മാറിയ മഹനാണ് ഇപ്പോള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത്. രമേശ് ചെന്നിത്തല ശബരിമല വിഷയത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അവസാനിപ്പിച്ചയാളാണെന്നും ചെന്നിത്തലയ്ക്ക് വൈകി വന്ന വിവേകമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. നാമജപം നടത്തിയ ആളുകളെ പിടിച്ച്‌ ജാമ്യമില്ലാ വകുപ്പുകളില്‍ പെടുത്തി കേസെടുത്തത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെയും ഭരണഘടനയുടെയും ദുരുപയോഗമാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു

Advertisment