Advertisment

കോടിയേരിക്ക് ആത്മാഭിമാനമുണ്ടെകിൽ വോട്ട് കച്ചവടത്തെക്കുറിച്ചുള്ള പന്ന്യൻ രവീന്ദ്രന്‍റെ റിപ്പോർട്ട് പുറത്തുവിടണം ;   നാണംകെട്ട ആരോപണമാണ് മാണി സി. കാപ്പൻ നടത്തുന്നതെന്ന്  ശ്രീധരൻ പിള്ള ; തോൽവി ഉറപ്പായ കാപ്പൻ അടിസ്ഥാനമില്ലാത്ത ആരോപണമാണ് ഉന്നയിക്കുന്നതെന്ന് എന്‍ ഹരി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

തിരുവനന്തപുരം : മാണി സി. കാപ്പന്‍റെ വോട്ട് മറിക്കല്‍ ആരോപണത്തില്‍ മറുപടിയുമായി എന്‍ഡിഎ. നാണംകെട്ട ആരോപണമാണ് മാണി സി. കാപ്പൻ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.

Advertisment

publive-image

കോടിയേരിക്ക് ആത്മാഭിമാനമുണ്ടെകിൽ വോട്ട് കച്ചവടത്തെക്കുറിച്ചുള്ള പന്ന്യൻ രവീന്ദ്രന്‍റെ റിപ്പോർട്ട് എൽഡിഫ് പുറത്തുവിടണമെന്നും ശ്രീധരന്‍ പിള്ള വെല്ലുവിളിച്ചു.

തോൽവി ഉറപ്പായ മാണി സി.കാപ്പൻ അടിസ്ഥാനമില്ലാത്ത ആരോപണമാണ് ഉന്നയിക്കുന്നതെന്ന് എൻഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി പറഞ്ഞു. മാണി സി. കാപ്പന്റേത് മുൻകൂർ ജാമ്യമെന്നും എൻ.ഹരി ആരോപിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തമ്മിൽ രഹസ്യധാരണ ഉണ്ടെന്നായിരുന്നു ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍റെ ആരോപണം.

pala ele
Advertisment