Advertisment

കമ്യൂണിസ്റ്റ് തീവ്രവാദികളെയും രാജ്യവിരുദ്ധരെയും ആസൂത്രിതമായി ശബരിമലയില്‍ കയറ്റാന്‍ സിപിഎം ശ്രമിക്കുന്നു: ബിജെപിയെ സംബന്ധിച്ച് ശബരിമലയിലേതു ധര്‍മസമരമാണെന്നും പി.എസ്.ശ്രീധരന്‍പിള്ള

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: കമ്യൂണിസ്റ്റ് തീവ്രവാദികളെയും രാജ്യവിരുദ്ധരെയും നിരീശ്വരവാദികളെയും ആസൂത്രിതമായി ശബരിമലയില്‍ കയറ്റാനാണു സിപിഎം ശ്രമിക്കുന്നതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള. ശബരിമലയെ തകര്‍ക്കുകയെന്ന ദുരുദ്ദേശമാണ് സിപിഎമ്മിനുള്ളത്.

Advertisment

publive-image

ആരെയും ബലംപ്രയോഗിച്ചു കയറ്റണമെന്നു കോടതി പറഞ്ഞിട്ടില്ല. പക്ഷേ, തന്ത്രത്തിലൂടെ കയറ്റാനാണു സര്‍ക്കാര്‍ ശ്രമമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ബിജെപിയെ സംബന്ധിച്ച് ശബരിമലയിലേതു ധര്‍മസമരമാണ്. ധര്‍മസമരത്തില്‍ ജയമോ തോല്‍വിയോ ഇല്ല. സമാധാന മാര്‍ഗത്തിലൂടെ ലക്ഷ്യത്തിലേക്കു നീങ്ങാനാണു ബിജെപി ശ്രമിക്കുന്നത്. തിരുവനന്തപുരത്തു സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന സമരം തുടരണോ വേണ്ടയോ എന്നു പാര്‍ട്ടി ആലോചിച്ചു തീരുമാനിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Advertisment