Advertisment

പിഎസ്‌സി പരീക്ഷാക്രമക്കേട്; സര്‍ക്കാരിന് ഒന്നും ഭയക്കാനില്ലെങ്കില്‍ പിന്നെ എന്തുകൊണ്ട് കേസ് സിബിഐയെ ഏല്‍പിക്കുന്നില്ലെന്ന് ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാക്രമക്കേടില്‍ സര്‍ക്കാരിന് ഒന്നും ഭയക്കാനില്ലെങ്കില്‍ പിന്നെ എന്തുകൊണ്ട് കേസ് സിബിഐയെ ഏല്‍പിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാ് രമേശ് ചെന്നിത്തല. പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ന്നിരിക്കുകയാണ്.

Advertisment

publive-image

കുറ്റവാളികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേസില്‍ നിയമവശങ്ങള്‍ പരിശോധിച്ച് വരുകയാണ്. പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട കേസ് സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ല. പിഎസ്‌സി പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കേസ് നിയമപരമായി നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സിയുടെ വിശ്വാസ്യത പ്രശ്‌നത്തിലായിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

chennithala
Advertisment