Advertisment

പിഎസ്.സി ഒക്ടോബര്‍ മുതല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ പരീക്ഷകള്‍ നടത്താനൊരുങ്ങുന്നു ;വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ച 73 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പരീക്ഷ

New Update

തിരുവനന്തപുരം: ഒക്ടോബര്‍ മുതല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ എഴുത്ത് പരീക്ഷകള്‍ നടത്താനൊരുങ്ങി പിഎസ്.സി. വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ച 73 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പരീക്ഷ നടത്തുന്നത്.

Advertisment

publive-image

ലോക്ക്ഡൗണില്‍ മുടങ്ങിപ്പോയ പരീക്ഷാ നടത്തിപ്പും റാങ്ക് ലിസ്റ്റ് തയ്യാറാക്കലും എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് പിഎസ്.സിയുടെ നീക്കം. ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് , ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് , സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എന്നിവയുള്‍പ്പെടെ 300 തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിന് നടപടിയെടുക്കും.

ഉദ്യോഗാര്‍ഥികള്‍ക്ക് യാത്രാ ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കുന്ന വിധമാവും പരീക്ഷകള്‍ ക്രമീകരിക്കുക. പരീക്ഷാ ഹാളുകളിലെ കാര്യങ്ങളും മറ്റ് തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പുമായി കൂടിയാലോചിച്ച്‌ തീരുമാനിക്കും. കഴിഞ്ഞ പരീക്ഷകളുടെ മെയിന്‍, സപ്ലിമെന്ററി ലിസ്റ്റുകള്‍ സമാഹരിച്ച്‌ സമയബന്ധിതമായി പ്രസിദ്ധീകരിക്കും. ഇത്തവണ എല്‍.ഡി ക്ലാര്‍ക്ക് തസ്തികകയിലേക്ക് 17 ലക്ഷവും, ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് ഏഴ് ലക്ഷവും അപേക്ഷകരുണ്ട്.

psc examination2
Advertisment