Advertisment

പി.എസ്.സി പരീക്ഷകള്‍ ഇനി മുതല്‍ രണ്ട് ഘട്ടമായി നടത്തും ; ആദ്യ പരീക്ഷ സ്ക്രീനിംഗ് ടെസ്റ്റായി കണക്കാക്കും

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് പി.എസ്.സി പരീക്ഷകള്‍ ഇനി മുതല്‍ രണ്ട് ഘട്ടമായിട്ടായിരിക്കും നടത്തുക. ലക്ഷ കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ എഴുതുന്ന ആദ്യ പരീക്ഷ സ്ക്രീനിംഗ് ടെസ്റ്റായി കണക്കാക്കും.

Advertisment

publive-image

സ്ക്രീനിംഗ് ടെസ്‌റ്റില്‍ നിന്ന് മെരിറ്റുള്ളവരെ കണ്ടുപിടിച്ച്‌ പ്രിലിമിനറി ലിസ്‌റ്റ് തയ്യാറാക്കും. അവരെ ആയിരിക്കും അവസാന പരീക്ഷക്കായി ഉപയോഗിക്കുക. അവസാന പരീക്ഷയിലെ മാര്‍ക്കായിരിക്കും നിയമനത്തിന് ഉപയോഗിക്കുന്നതെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍ വ്യക്തമാക്കി.

സ്ക്രീനിംഗ് പരീക്ഷയിലെ മാര്‍ക്ക് അന്തിമഫലത്തെ ബാധിക്കില്ല. മികവുള്ളവര്‍ മാത്രമേ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയുള്ളൂ. ഗൗരവത്തോടെ പി.എസ്.സി പരീക്ഷയെ സമീപിക്കുന്നവരെ കണ്ടെത്താനാണ് ഈ നീക്കം.

അന്തിമ പരീക്ഷ കഴിഞ്ഞുടന്‍ ഫലം പ്രഖ്യാപിക്കാനും സാധിക്കും. ഡിസംബര്‍ മുതല്‍ പുതിയ രീതി നടപ്പാക്കും. കൊവിഡ് കാരണം നീട്ടിവച്ച പരീക്ഷകളെല്ലാം പുനരാരംഭിച്ച്‌ കഴിഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഈ പരീക്ഷകള്‍ നടത്തുക.

psc examination5
Advertisment