Advertisment

പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ഥികളുമായി മുഖ്യമന്ത്രി ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല

New Update

 

Advertisment

തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെയും റാങ്ക് ലിസ്റ്റ് നീട്ടിനല്‍കാത്തതിനെതിരെയും പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ഥികളുമായി മുഖ്യമന്ത്രി ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

publive-image

"മുഖ്യമന്ത്രിക്ക് ഈഗോയാണ്. പിടിവാശി ഉപേക്ഷിച്ച്‌ ഉദ്യോഗാര്‍ഥികളുമായി സംസാരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഈ ധാര്‍ഷ്‌ട്യവും പിടിവാശിയും ഒരു ഭരണാധികാരിക്ക് ചേരുന്നതല്ല," ചെന്നിത്തല പറഞ്ഞു.

"പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നില്ല. ചെറുപ്പക്കാരുടെ പ്രശ്‌നമാണ്. അതുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് സമരം ചെയ്യും. അത് സ്വാഭാവികമാണ്. സര്‍ക്കാര്‍ വിലാസം സംഘടനയായതുകൊണ്ടാണ് ഡിവൈഎഫ്‌ഐ സമരം ചെയ്യാത്തത്. അത് തെറ്റായ നടപടിയാണ്. ഉദ്യോഗാര്‍ഥികളോടുള്ള സര്‍ക്കാരിന്റെ ക്രൂരത ജനങ്ങള്‍ക്ക് ബോധ്യപ്പെടും," പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

psc issue chennithala response
Advertisment