Advertisment

പി എസ് സി പരീക്ഷാ ക്രമക്കേട്;പ്രതികള്‍ക്ക് ജാമ്യം കിട്ടിയത് കോടതിയുടെ ബോധ്യത്തിന്‍റെ അടിസ്ഥാനത്തില്‍... സിബിഐ അന്വേഷണം തള്ളി മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: പി എസ് സി പരീക്ഷാ ക്രമക്കേടില്‍ സിബിഐ അന്വേഷണം തള്ളി മുഖ്യമന്ത്രി. പ്രതികള്‍ക്ക് ജാമ്യം കിട്ടിയത് കോടതിയുടെ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

Advertisment

publive-image

അതെ സമയം യഥാസമയം കുറ്റപത്രം നല്‍കാതെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.അതേസമയം പൊലീസ് നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് റദ്ദാക്കില്ലെന്ന് പി എസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍ വ്യക്തമാക്കിയിരുന്നു.

നിയമന നടപടികളുമായി മുന്നോട്ട് പോകുമെന്നും സക്കീര്‍ പറഞ്ഞു. എസ്‌എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരൊഴികയുള്ളവരെ നിയമിക്കുന്നതില്‍ തടസമില്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി പി എസ് സിക്ക് കത്തും നല്‍കിയിരുന്നു.

Advertisment